പാമ്പിനെ പിടിക്കും; വോട്ടും പിടിക്കും
text_fieldsനിട്ടൂരിൽനിന്ന് പിടികൂടിയ പെരുമ്പാമ്പിനെ ബഷീർ ചാക്കിലാക്കുന്നു
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്ത് അടുക്കത്ത് വാർഡിൽ സ്ഥാനാർഥിയായത് പാമ്പു പിടിത്തക്കാരൻ. ജനപക്ഷ സ്ഥാനാർഥി നരയേങ്കാടൻ ബഷീറാണ് പ്രചാരണത്തിനിടെ പാമ്പു പിടിക്കാനും നേരം കണ്ടെത്തുന്നത്.
ഞായറാഴ്ച രാത്രി ഒരു വീട്ടിൽ കയറിയ മൂന്നു മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ ബഷീറും കൂട്ടരും പിടികൂടി വനം വകുപ്പിന് കൈമാറി. പ്രമുഖ പാമ്പു പിടിത്തക്കാരൻ ടി.കെ.ൈഫസലിെൻറ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഈയിടെ, സ്വന്തമായി പാമ്പുപിടിക്കാനാനുള്ള സ്റ്റിക്ക് വാങ്ങി.
കുറ്റ്യാടി േകന്ദ്രമായി പ്രവർത്തിക്കുന്ന ജനകീയ ദുരന്തനിവാരണ സമിതി സേനയുടെ വൈസ് ചെയർമാനും വളൻറിയർ ക്യാപ്റ്റനുമാണ്. പ്രളയം, അതിവർഷം എന്നീ ഘട്ടങ്ങളിൽ സേവന പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങിയിരുന്നു. പി.സി.ജോർജിൻെറ ജനപക്ഷ സ്ഥാനാർഥിയായി മേഖലയിൽ താൻ മാത്രമാണ് ഉള്ളതെന്നും ആപ്പിൾ ചിഹ്നത്തിൽ മത്സരിക്കുന്ന ബഷീർ പറഞ്ഞു.

