Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightചി​ന്നൂ​സ്...

ചി​ന്നൂ​സ് ക​ല​ക്​​ഷ​ൻ​സിൽ നിന്ന് വിവാഹ വസ്ത്രങ്ങളെടുക്കാം, വില നൽകാതെ

text_fields
bookmark_border
chinnus dress collection
cancel
camera_alt

കു​റ്റ്യാ​ടി​യി​ലെ ചിന്നൂസ് ഡ്രസ് കലക്​ഷൻസ്

കു​റ്റ്യാ​ടി: പ​ണ​മി​ല്ലാ​ഞ്ഞി​ട്ട് ക​ല്യാ​ണ​ത്തി​ന് വ​സ്​​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ വി​ഷ​മി​ക്കേ​ണ്ട. നി​ങ്ങ​ൾ​ക്ക് വേ​ണ്ട​തെ​ല്ലാം കു​റ്റ്യാ​ടി​യി​ലെ ചി​ന്നൂ​സ് ക​ല​ക്​​ഷ​ൻ​സി​ലു​ണ്ട്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ഷ്​​ടാ​നു​സ​ര​ണം തി​ര​ഞ്ഞെ​ടു​ക്കാം. അ​തും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി.

ര​ണ്ടാം ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് വി​ഷ​മ​ങ്ങ​ൾ ഇ​ര​ട്ടി​ച്ച​തോ​ടെ ക​ല്യാ​ണം ഭാ​ര​മാ​വു​മെ​ന്ന് ക​രു​തി​യ​വ​ർ​ക്ക് താ​ങ്ങാ​വു​ക​യാ​ണ് ചി​ന്നൂ​സ് വാ​ട്സാ​പ്​ കൂ​ട്ടാ​യ്മ​യു​ടെ ഇൗ ​സം​രം​ഭം. ഇ​തി​ന​കം പ​ത്തു​പേ​രു​ടെ വി​വാ​ഹ​ത്തി​ന് വ​സ്​​ത്ര​ങ്ങ​ൾ ന​ൽ​കി​യ​താ​യി ചി​ന്നൂ​സ് ക​ൺ​വീ​ന​ർ പൊ​യ​ല​ങ്കി ന​സീ​ർ പ​റ​ഞ്ഞു.

ക​ല്യാ​ണ​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല മ​റ്റ് വ​സ്​​ത്ര​ങ്ങ​ളും വ​യ​നാ​ട് േറാ​ഡി​ലെ ബ​ർ​ക്ക ബി​ൽ​ഡി​ങ്ങി​ലു​ള്ള ക​ട​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​ശു​ക്ക​ട​വ് കു​ടി​ൽ​പാ​റ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ വ​സ്ത്ര​ങ്ങ​ൾ നേ​രി​ട്ട് എ​ത്തി​ച്ചു കൊ​ടു​ത്തു.

ഒ​റ്റ​ദി​വ​സം മാ​ത്രം ധ​രി​ച്ച് ഒ​ഴി​വാ​ക്കു​ന്ന വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ ആ​ളു​ക​ൾ ഷോ​പ്പി​ൽ ഏ​ൽ​പി​ക്കു​ക​യാ​ണ്.​അ​വ വാ​ഷ്ചെ​യ്ത് പു​ത്ത​ൻ​മാ​റാ​ത്ത രൂ​പ​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്നു. ചി​ല​ർ പു​തി​യ​ത് ന​ൽ​കു​ന്നു​മു​ണ്ട്. കു​ട്ടി​യു​ടു​പ്പു​ക​ൾ, സാ​രി​ക​ൾ, ചു​രി​ദാ​റു​ക​ൾ, നൈ​റ്റി​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

മൂ​ന്നാ​ഴ്ച മു​മ്പ് കെ.​പി. കു​ഞ്ഞ​മ്മ​ദ്​​കു​ട്ടി എം.​എ​ൽ.​എ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ര​ണ്ടാ​യി​ര​ത്ത​ഞ്ഞൂ​റോ​ളം മെം​ബ​ർ​മാ​രു​ള്ള ചി​ന്നൂ​സ് കൂ​ട്ടാ​യ്മ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ​പ​ന്തി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttiyadiwedding dressfree
News Summary - wedding shopping for free in chinnus collection for those who have no money
Next Story