Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേളം ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
alumni meet velom
cancel
camera_alt

വേളം ഹയർ സെക്കൻഡറി സ്കൂൾ ചേരാപുരം 2006 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥി സംഗമത്തിൽ യുവ കവിയത്രി നബില റിയാസിനെ ആദരിച്ചപ്പോൾ

കുറ്റ്യാടി: വേളം ഹയർ സെക്കൻഡറി സ്കൂൾ ചേരാപുരം 2006 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പൂർവ അധ്യാപകനും വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കെ.സി. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.കെ. ഭാസ്കരൻ, കെ.സി. ചന്ദ്രൻ, കെ.സി. ശ്രീധരൻ, വസന്ത ടീച്ചർ, ഹമീദ് മാസ്റ്റർ, യു.കെ. അസീസ് മാസ്റ്റർ, ടി. രാജൻ മാസ്റ്റർ, വി, അമ്മദ് മാസ്റ്റർ, രമേശൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

യുവ കവിയത്രി നബില റിയാസിനെ സഹപാഠികൾ ആദരിച്ചു. പ്രധാനാധ്യാപകൻ രമേശൻ മാസ്റ്റർ ഉപഹാരം നൽകി. ദയ റിഹാബിലിറ്റേഷൻ സെന്റർ വേളം, പാലിയേറ്റിവ് സെന്റർ വലകെട്ട് എന്നിവക്ക് ബാച്ചിന്റെ സ്നേഹോപഹാരം നൽകി. വിവിധ കലാപരിപാടികൾ അരങ്ങേറി. പൂർവ അധ്യാപകർക്ക് മരത്തൈ സ്നേഹോപഹാരമായി കൈമാറി. ബാച്ച് പ്രതിനിധി ആസിഫ് അധ്യക്ഷത വഹിച്ചു. ആമിർ സ്വാഗതം പറഞ്ഞു. ആസിഫ്, ആമിർ, ഷഹനാസ്, നൗഷിദ, അശ്റഫ് ഫാറൂഖി, ഷംസു, സതീഷൻ, ശിൽപ, സുഫൈദ്, നബ് ല, ബവിഷ, അനുപമ, ഹഫീദ, അഭിജിത്, സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - velom higher secondary school alumni meet
Next Story