ടി.കെയുടെ വിയോഗം തീരാനഷ്ടം –കെ. മുരളീധരൻ
text_fieldsടി.കെ. അബ്ദുല്ല മൗലവിയുടെ വീട് കെ. മുരളീധരൻ എം.പി സന്ദർശിച്ചപ്പോൾ
കുറ്റ്യാടി: രാജ്യം വളരെ പ്രയാസങ്ങൾ നേരിടുന്ന ഒരുഘട്ടത്തിലാണ് ടി.കെ. അബ്ദുല്ലയെ നമുക്ക് നഷ്ടപ്പെടുന്നതെന്നും അത് സമൂഹത്തിന് തീരാനഷ്ടമാണെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. വെള്ളിയാഴ്ച അന്തരിച്ച ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാംഗം ടി.കെ. അബ്ദുല്ലയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് വർഷം ജമാഅത്തെ ഇസ്ലാമിയെ അദ്ദേഹം നയിക്കുകയുണ്ടായി. വളരെ പ്രയാസം നിറഞ്ഞ കാലഘട്ടത്തിലാണ് അദ്ദേഹം ഇൗ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയതെന്നും കെ. മുരളീധരൻ പറഞ്ഞു. മഹിള കോൺഗ്രസ് പ്രസിഡൻറ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യ കരണ്ടാടും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പോപുലർഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം, എസ്.ഡി.പി.െഎ മുൻ സംസ്ഥാന പ്രസിഡൻറ് ഇ. അബൂബക്കർ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

