യുവാവിനെ തട്ടിക്കൊണ്ടു പോയി; രണ്ടുപേർ അറസ്റ്റിൽ
text_fieldsകുറ്റ്യാടി: വേളത്തുനിന്ന് യുവാവിനെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. വേളം പെരുവയൽ ചെന്നിലോട്ട് അസ്ലമിനെ വെള്ളിയാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയ കേസിൽ കായക്കൊടി ആക്കൽ വെള്ളാക്കൊടി നിഹാൽ (20), പള്ളിക്കണ്ടി നൈനാംവളപ്പിൽ ആഷിഖ് (23) എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ജ്യേഷ്ഠൻ നൗഷാദിനെ തേടിയെത്തിയ സംഘം അസ്ലമിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നത്രേ. കോഴിക്കോട് ഭാഗത്തേക്കുപോയ കാർ അത്തോളിയിൽ ചായ കുടിക്കാൻ നിർത്തിയപ്പോൾ അസ്ലം പുറത്തിറങ്ങി ഓടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കുറ്റ്യാടി ഭാഗത്തേക്കുള്ള ബസിൽ കയറി രക്ഷപ്പെട്ടു. പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നാദാപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

