വീട്ടിൽ കൂടാൻ നിൽക്കാതെ പ്രവാസിയുവാവ് യാത്രയായി
text_fieldsകുറ്റ്യാടിയിലുണ്ടായ അപകടം
കുറ്റ്യാടി: പുതിയവീട്ടിൽ താമസിക്കാൻ കാത്തുനിൽക്കാതെ പ്രവാസിയുവാവ് യാത്രയായി. ഊരത്ത് വടക്കൻ മണ്ണിൽ മുഹമ്മദലിയുടെ മകൻ നൗഷാദാണ് (42) ബൈക്കപകടത്തിൽ മരിച്ചത്. പുതിയ വീടിെൻറ ഗൃഹപ്രവേശനം അടുത്ത മാസം നടക്കാനിരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ മക്കളെ ബൈക്കിൽ സ്കൂളിലിറക്കിയശേഷം നാദാപുരം റോഡിലെ കണ്ണാശുപത്രിയിലേക്ക് പോകവെയാണ് അപകടം. ഇയാൾ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഉടൻ സമീപത്തെ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമൂഹിക, സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്ന നൗഷാദിെൻറ മരണം നാട്ടുകാർക്ക് നികത്താനാവാത്ത നഷ്ടമായി.