Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഅഞ്ചുവയസ്സുകാരനെ...

അഞ്ചുവയസ്സുകാരനെ കാണാതായത് ആശങ്ക പരത്തി

text_fields
bookmark_border
missing
cancel

കു​റ്റ്യാ​ടി: ചെ​റി​യ​കു​മ്പ​ള​ത്ത് അ​ഞ്ചു​വ​യ​സ്സു​കാ​ര​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നാ​ട് മു​ഴു​വ​ൻ ഒ​രു രാ​ത്രി ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ലാ​യി. വൈ​കീ​ട്ട് വീ​ട്ടി​ൽ​നി​ന്ന് ക​ളി​ക്കാ​ൻ പോ​യ കു​ട്ടി സ​ന്ധ്യ​യാ​യി​ട്ടും തി​രി​ച്ചു വ​രാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ പാ​ട​വും പ​റ​മ്പു​മൊ​ക്കെ അ​രി​ച്ചു​പെ​റു​ക്കി. ചി​ല​ർ പു​ഴ​ക്ക​ട​വു​ക​ൾ പ​ര​തി. സ​മീ​പ​ത്തെ ആ​ൾ​പ്പാ​ർ​പ്പി​ലാ​ത്ത​തും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന​തു​മാ​യ വീ​ടു​ക​ൾ പ​രി​ശോ​ധി​ച്ചു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണാ​നി​ല്ലെ​ന്ന പ​ര​സ്യ​വു​മാ​യി കു​ട്ടി​യു​ടെ ഓ​മ​ന മു​ഖം തെ​ളി​ഞ്ഞു. വീ​ട്ടി​ൽ ആ​ളു​ക​ൾ കൂ​ടി. ചി​ല​ർ പേ​രാ​മ്പ്ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ചെ​ന്ന് വി​വ​രം പ​റ​ഞ്ഞു. രാ​ത്രി ഒ​മ്പ​തി​ന് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ വി​വ​രം ല​ഭി​ച്ചു. സ​മീ​പ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​െൻറ ഒ​ന്നാം നി​ല​യി​ലാ​ണ്​ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തേ ര​ണ്ടു​ത​വ​ണ ഈ ​വീ​ട് ആ​ളു​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. കു​ട്ടി ത​മാ​ശ​ക്ക് ഒ​ളി​ച്ച​താ​യി​രി​ക്കാ​മെ​ന്നും പി​ന്നീ​ട് വീ​ട്ടി​ൽ ആ​ൾ​ക്കൂ​ട്ടം നി​റ​ഞ്ഞ​തു​ക​ണ്ട് കു​ട്ടി അ​വി​ടെ​ത്ത​ന്നെ നി​ന്ന​താ​വാ​മെ​ന്നും പ​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷം മു​മ്പ് ഒ​രു പെ​ൺ​കു​ട്ടി​യെ​യും ഇ​തേ രീ​തി​യി​ൽ കാ​ണാ​താ​വു​ക​യും സ​മീ​പ​ത്തെ ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Missing case
News Summary - The disappearance of a five-year-old boy has caused concern
Next Story