Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightപൊലീസ് സംവിധാനത്തിലെ...

പൊലീസ് സംവിധാനത്തിലെ ഒടുവിലത്തെ രക്തസാക്ഷിയാണ് സുധീഷ് –മുല്ലപ്പള്ളി

text_fields
bookmark_border
മ​രി​ച്ച പൊ​ലീ​സ് ഓ​ഫി​സ​ർ സു​ധീ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്നു
cancel
camera_alt

മ​രി​ച്ച പൊ​ലീ​സ് ഓ​ഫി​സ​ർ സു​ധീ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്നു

കു​റ്റ്യാ​ടി: സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പാ​തി​രി​പ്പ​റ്റ​യി​ലെ സു​ധീ​ഷ് കേ​ര​ള​ത്തി​ലെ കു​ത്ത​ഴി​ഞ്ഞ പൊ​ലീ​സ് സം​വി​ധാ​ന​ത്തി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ര​ക്ത​സാ​ക്ഷി​യാ​ണെ​ന്ന് മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും മു​ൻ കെ.​പി.​സി.​സി. പ്ര​സി​ഡ​ന്റു​മാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പാ​തി​രി​പ്പ​റ്റ​യി​ലെ സു​ധീ​ഷി​ന്റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി. പൊ​ലീ​സ് സേ​ന​യി​ലെ ഓ​രോ അം​ഗ​വും അ​മി​ത​ഭാ​രം കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്.

1980-85 കാ​ല​ഘ​ട്ട​ത്തെ സ്റ്റാ​ഫ് പാ​റ്റേ​ണാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. എ​ന്നാ​ൽ, കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്നു. സേ​നാം​ഗ​ങ്ങ​ൾ ആ​കെ അ​സം​തൃ​പ്ത​രാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന സം​വി​ധാ​ന​മാ​യി പൊ​ലീ​സ് സേ​ന അ​ധഃ​പ​തി​ച്ചു. സു​ധീ​ഷി​ന്റെ മ​ര​ണ​ത്തെ നി​സ്സാ​ര​മാ​യി കാ​ണ​രു​തെ​ന്നും നി​ഷ്പ​ക്ഷ​വും നീ​തി​യു​ക്ത​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​പിസി.​സി. അം​ഗം വി.​എം. ച​ന്ദ്ര​ൻ, ഡി.​സി.​സി. സെ​ക്ര​ട്ട​റി പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, പ്രാ​ദേ​ശി​ക ഭാ​ര​വാ​ഹി​ക​ളാ​യ എ​ലി​യാ​റ ആ​ന​ന്ദ​ൻ, ജ​മാ​ൽ മൊ​കേ​രി, പി.​കെ. സു​രേ​ഷ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullappallyramachandrankeralapolice
News Summary - Sudheesh is the last martyr in the police system- Mullapally
Next Story