ലൈംഗിക പീഡനം: മന്ത്രവാദി റിമാൻഡിൽ
text_fieldsസോമൻ
കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മന്ത്രവാദി റിമാൻഡിൽ. പേരാമ്പ്ര എരവട്ടൂർ കുണ്ടുങ്കരമുക്കിൽ അരക്കുന്നുമ്മൽ സോമനെ(42)യാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.
രണ്ടുദിവസം മുമ്പ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മന്ത്രവാദം നടത്തിയ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മന്ത്രവാദം തൊഴിലാക്കിയ ഇയാൾക്കെതിരെ ജില്ലയിൽ ഒന്നിൽ കൂടുതൽ കേസുള്ളതായും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് കുറ്റ്യാടി സി.ഐ ഇ. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

