തെരുവുനായ്ക്കൾക്ക് അന്നമൂട്ടി സന്തോഷ്
text_fieldsസന്തോഷ് സൂര്യ കുറ്റ്യാടി ഗവ. ആശുപത്രിക്ക് സമീപം തെരുവുനായ്ക്കൾക്ക് ഭക്ഷണം നല്കുന്നു
കുറ്റ്യാടി: ലോക്ഡൗണിൽ പട്ടിണിയിലായ തെരുവുനായ്ക്കൾക്ക് അന്നമൂട്ടി പ്രവാസി യുവാവ്. ഒട്ടിയ വയറുമായി അലയുന്ന നായ്ക്കൾക്ക് ദിവസവും ഭക്ഷണം നൽകുകയാണ് സിനിമ-നാടക പ്രവർത്തകൻകൂടിയായ ചങ്ങരംകുളത്തെ സന്തോഷ് സൂര്യ.
ഭക്ഷണം കാറില്‍ കൊണ്ടുവന്നാണ് ഇവക്ക് നൽകുന്നത്. കുറ്റ്യാടി മുതല്‍ നാദാപുരം വരെ യാത്രചെയ്ത് ഭക്ഷണമെത്തിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച ഇൗ പ്രവൃത്തി ഇക്കൊല്ലവും തുടരുന്നു.
ആവശ്യപ്പെടുന്ന സ്ഥലത്ത് എവിടെയായാലും ഭക്ഷണം എത്തിക്കുമെന്ന് അദ്ദേഹം പറയുന്നു. കലാഭവൻ മണി ഫൗണ്ടേഷെൻറ സാമൂഹിക പ്രവർത്തന രംഗത്തെ മികവിന് സന്തോഷിന് പുരസ്കാരം ലഭിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

