യുവതിയുടെ മാല കവർന്ന സംഭവം; അന്വേഷണം ഊർജിതം
text_fieldsകുറ്റ്യാടി ഗവ. ആശുപത്രിയിൽ യുവതിയുടെ മാല കവർന്ന സംഭവത്തിൽ
സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ
കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാൻ വരിനിന്ന യുവതിയുടെ സ്വർണമാല കവർന്ന സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി എസ്.ഐ അറിയിച്ചു. വ്യാഴാഴ്ച ഗവ. ആശുപത്രിയിൽ ഒ.പി ടിക്കറ്റിന് വരിനിൽക്കുകയായിരുന്ന ഊരത്ത് കാരങ്കോട്ട് ലീലയുടെ രണ്ടു പവൻ മാലയാണ് രണ്ടു യുവതികൾ ചേർന്ന് പൊട്ടിച്ചുകൊണ്ടുപോയത്.
തന്ത്രപരമായി മാലപൊട്ടിക്കുന്ന രംഗങ്ങൾ ആശുപത്രിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം കാണാതിരിക്കാൻ ഒരു യുവതി മറയായി നിൽക്കുകയും മറ്റേ യുവതി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. മാസ്ക് ധരിച്ചെത്തിയ ഇവർതന്നെ കൃത്രിമ തിരക്കുമുണ്ടാക്കിയതായും മറ്റു രോഗികൾ പറയുന്നു. മറ്റൊരു കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.

