ഫാഷിസത്തെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം -കെ. മുരളീധരൻ എം.പി
text_fieldsകെ.എൻ.എം (മർക്കസുദ്ദഅവ) നോർത്ത് ജില്ല ഇസ്‍ലാമിക് കോൺഫറൻസിൽ കെ. മുരളീധരൻ എം.പി സംസാരിക്കുന്നു
കുറ്റ്യാടി: ഫാഷിസത്തെ ചെറുക്കൽ കാലഘട്ടം ആവശ്യപ്പെടുന്ന പ്രധാന ദൗത്യമാണെന്നും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകൾ ഇതിനായി ഒന്നിച്ചുപോരാടണമെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. കെ.എൻ.എം (മർക്കസുദ്ദഅവ) കോഴിക്കോട് നോർത്ത് ജില്ല ഇസ്‍ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് സെഷനുകളിലായി നടന്ന സമ്മേളനം സമാപിച്ചു. നൗഷാദ് കാക്കവയൽ, ഡോ. ജമാലുദ്ദീൻ ഫാറൂഖി, എം.ടി. മനാഫ്, എം. അഹ്‌മദ്‌കുട്ടി മദനി, സൈനബ ഷറഫിയ്യ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ടി. ശാക്കിർ വേളം, വി.കെ. ഫൈസൽ, റിഹാസ് പുലാമന്തോൾ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

