Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റജ ബഷീറിന് മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം
text_fieldsbookmark_border
റജ ബഷീർ
Listen to this Article
വേളം: ഫാറൂഖ് കോളജ് എം.കോം വിദ്യാർഥി ചെറുകുന്നിലെ റജ ബഷീറിന് മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം. ഇതേ കോളജിൽ ബിരുദ പരീക്ഷയിൽ കോഴിക്കോട് സർവകലാശാല തയാറാക്കിയ റാങ്ക് ലിസ്റ്റിൽനിന്നാണ് റജയെ തെരഞ്ഞെടുത്തത്.
ചെറുകുന്നിലെ പുലക്കുന്നൻചാലിൽ ബഷീറിന്റെയും റംലയുടെയും മകളാണ്. റജയെ വേളം എം.ഡി.എൽ.പി സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുറസാഖ് ഉപഹാരം നൽകി. കേളോത്ത്മുക്കിൽ സംസ്കൃതി ചെറുകുന്നിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പാസ് യു.എ.ഇ യുടെ ഉപഹാരം കവി കെ.ടി. സൂപ്പി സമ്മാനിച്ചു.
റജ ബഷീറിനെ വെൽഫെയർ പാർട്ടി ആറാം വാർഡ് കമ്മിറ്റി അനുമോദിച്ചു. സെക്രട്ടറി സിന്ധു വിജയൻ ഉപഹാരം നൽകി. പ്രവർത്തകരായ മോളി, നസീമ ടീച്ചർ, താഹിറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

