Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഇടതുഭരണം...

ഇടതുഭരണം വാഗ്​ദാനലംഘനങ്ങളുടെ ഘോഷയാത്ര - കെ.സുധാകരൻ

text_fields
bookmark_border
ഇടതുഭരണം വാഗ്​ദാനലംഘനങ്ങളുടെ ഘോഷയാത്ര - കെ.സുധാകരൻ
cancel
camera_alt

വേ​ളം ശാ​ന്തി​ന​ഗ​റി​ൽ നി​ർ​മി​ച്ച കോ​ൺ​ഗ്ര​സ്​ ഓ​ഫി​സ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്​ കെ. ​സു​ധാ​ക​ര​ൻ

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​റ്റ്യാ​ടി: ആ​റു​വ​ർ​ഷ​ത്തെ ഇ​ട​തു​ഭ​ര​ണ​ത്തി​ൽ വാ​ഗ്​​ദാ​ന​ലം​ഘ​ന​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര​യാ​ണെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി വേ​ളം ശാ​ന്തി​ന​ഗ​റി​ൽ കോ​ൺ​ഗ്ര​സ്​ ഓ​ഫി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ര​യും അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച ഒ​രു സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വ​യം​വി​ല​യി​രു​ത്ത​ൽ ന​ട​ത്ത​ണം. ക​ട​മെ​ടു​ത്തു ഭ​രി​ക്കു​ന്ന​തി​നാ​ൽ കേ​ര​ളം വി​ക​സ​ന​ത്തി​ൽ പി​റ​കോ​ട്ടു​പോ​കു​ന്നു.

കോ​ട​തി​യെ​പോ​ലും സ്വാ​ധീ​നി​ക്കു​ന്ന ത​ര​ത്തി​ൽ സ​ർ​ക്കാ​ർ ത​രം​താ​ണു. പി​ൻ​വാ​തി​ൽ നി​യ​മ​നം അ​ര​ങ്ങ്​ ത​ക​ർ​ക്കു​ന്നു. പാ​ർ​ട്ടി​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ തൊ​ഴി​ൽ.​ ഇ​ത്ര​യും അ​ഴി​മ​തി​യി​ൽ കു​ളി​ച്ച മു​ഖ്യ​മ​ന്ത്രി​യെ ഇ​തു​വ​രെ കേ​ര​ളം ക​ണ്ടി​ട്ടി​ല്ല. സ്വ​പ്​​ന സു​രേ​ഷി​ന്റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ ചൂ​ളി നി​ൽ​ക്കു​ക​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യും സ​ഹ​മ​ന്ത്രി​മാ​രും.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത്​ ഇ​തു​പോ​ലെ കേ​ര​ളം ത​രം​താ​ണി​ട്ടി​ല്ല. സി.​പി.​എം ക്രി​മി​ന​ലു​ക​ൾ സ​ർ​ക്കാ​റി​നെ വ​ര​ച്ച​വ​ര​യി​ൽ നി​ർ​ത്തു​ന്നു.​കേ​ര​ള​ത്തി​ലും കേ​ന്ദ്ര​ത്തി​ലും ഭ​ര​ണ​മി​ല്ലെ​ങ്കി​ലും ഇ​ന്ത്യ രാ​ജ്യം കോ​ൺ​ഗ്ര​സി​ല്ലാ​തെ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​കെ. അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ്​ കെ. ​പ്ര​വീ​ൺ​കു​മാ​ർ, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ദ്യ ബാ​ല​കൃ​​ഷ്ണ​ൻ, സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്റ്​ റി​ജി​ൽ മാ​ങ്കു​റ്റി, കെ.​പി.​സി മെം​ബ​ർ ഐ. ​മൂ​സ, മ​ര​ക്കാ​ട്ടേ​രി ദാ​മോ​ദ​ര​ൻ, മ​ഠ​ത്തി​ൽ ശ്രീ​ധ​ര​ൻ, ഇ.​കെ. ഖാ​സിം, കെ.​സി. ബാ​ബു, എ​ൻ.​വി. മ​മ്മു​ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ.​എം. രാ​ജേ​ഷ്​ സ്വാ​ഗ​ത​വും എ​ൻ.​വി. സു​ബൈ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakarancongress officeinauguration
News Summary - Procession of broken promises by Left administration - K Sudhakaran
Next Story