ഗ്യാസ് സ്റ്റൗവിൽനിന്ന് പൊള്ളലേറ്റയാൾ മരിച്ചു
text_fieldsകുറ്റ്യാടി: വീട്ടിലെ ഗ്യാസ് സ്റ്റൗവിൽനിന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചെറിയകുമ്പളം ചാലക്കര അബ്ദുറഹ്മാനാണ് (76) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 13നു രാവിലെയാണ് സംഭവം.
സ്റ്റൗ നേരത്തേ തുറന്നിട്ടത് ഓർമയില്ലാതെ തീപിടിപ്പിക്കാൻ ശ്രമിച്ചപ്പോൾ പുറത്തേക്ക് പരന്ന ഗ്യാസിന് തീപിടിച്ച് സാരമായി പൊള്ളലേൽക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി അംഗവും ചെറിയകുമ്പളം ഇസ്ലാമിക് ചാരിറ്റബ്ൾ ട്രസ്റ്റ് അംഗവുമാണ്. ചെറിയകുമ്പളം അൽമദ്റസത്തുൽ ഇസ്ലാമിയ, പാലേരി പാറക്കടവ് അൽമദ്റസത്തുൽ ഇസ്ലാമിയ എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ മറിയം കോവിഡ് ബാധിച്ച് കഴിഞ്ഞ മേയിൽ മരിച്ചു. മക്കൾ: റഷീദ് (ഖത്തർ), റഫീഖ് (മോഡേൺ കിച്ചൺസ്), ജവാദ് (ഷാർജ), ഷമീർ (ദുബൈ), സൽമ (അൽഐൻ). മരുമക്കൾ: ഫൈസൽ വേളം (അൽഐൻ), ഷമീന (വാണിമേൽ), നയ്യിറ (അടുക്കത്ത്), റജീന (പൈങ്ങോട്ടായി ), റിഷാന (ചെറിയ കുമ്പളം). സഹോദരങ്ങൾ: അമ്മദ്, മറിയം, ഹലീമ, പരേതരായ മൊയ്തു, ആലിക്കുട്ടി, അബ്ദുല്ല, പാത്തു.

