Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ പൈപ്പ് ലൈനിട്ടു; ഉള്ള വെള്ളവും ഇല്ലാതായി
text_fieldsbookmark_border
കുറ്റ്യാടി: ടൗണിൽ വയനാട് റോഡിൽ വാട്ടർ അതോറിറ്റി പുതിയ പൈപ്പ് ലൈനിട്ടതോടെ ഉള്ള വെള്ളവും കിട്ടാതായതായി പരാതി. പുതിയ ഓവുചാൽ നിർമിച്ച റോഡിൽ മണ്ണുമാന്തി ഉപയോഗിച്ച് കഴിഞ്ഞ മാസം 14 ന് പൈപ്ലൈനിട്ടിരുന്നു. പഴയ പൈപ് ലൈൻ പൊട്ടി വയനാട് റോഡ്, റിവർ റോഡ് ഭാഗങ്ങളിൽ ജലവിതരണം നിലച്ചു.
സ്ലാബിട്ട് മൂടിയ ഓവിലൂടെ ഇത്രയും ദിവസമായി കുടിവെള്ളം കുത്തിയൊഴുകി പാഴായതായി വ്യാപാരികൾ പറഞ്ഞു. വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസ് മുതൽ ഉന്നതതലം വരെ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി നടത്തി റിവർ റോഡിൽ മാത്രം ജലവിതരണം നേരെയാക്കി ജോലിക്കാർ പോവുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളം കിട്ടാത്തതിനാൽ ഹോട്ടലുകൾ പലതും അടച്ചിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

