Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightലീവ് കഴിഞ്ഞെത്തിയ...

ലീവ് കഴിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ മുസ്​ലിംലീഗ് പ്രതിഷേധം

text_fields
bookmark_border
ലീവ് കഴിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ മുസ്​ലിംലീഗ് പ്രതിഷേധം
cancel
camera_alt

വേളം ഗ്രാമപഞ്ചായത്ത് ഒാഫിസിൽ പഞ്ചായത്ത് പ്രസിഡൻറ് വന്നതിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് ലീഗ് പ്രവർത്തകർ

കുറ്റ്യാടി: മുസ്​ലിംലീഗ് അച്ചടക്ക നടപടിക്ക് വിധേയനായി ലീവിൽ പോയ േവളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരിച്ചെത്തിയ​േപ്പാൾ പഞ്ചായത്ത് ഒാഫിസിനു മുന്നിൽ പാർട്ടിക്കാരുടെ പ്രതിഷേധം. മുസ്​ലിം യൂത്ത്​ ലീഗ്​ പ്രവർത്തകൻ നസീറുദ്ദീൻ വധക്കേസ് പ്രതികൾ പ്രതിനിധാനം െചയ്യുന്ന പാർട്ടിയായ എസ്.ഡി.പി.െഎയുടെ പ്രവർത്തകരെ പഞ്ചായത്ത് ഒാഫിസ് ശുചീകരിക്കാൻ അനുവദിച്ചതിന് കഴിഞ്ഞ മാസം അഞ്ചു മുതൽ ഇൗ മാസം 10 വരെ പ്രസിഡൻറ് വി.കെ. അബ്​ദുല്ലയെ നിർബന്ധിത അവധിയെടുപ്പിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച അദ്ദേഹം ഒാഫിസിൽ തിരിച്ചെത്തിയ​േപ്പാഴാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചത്.

എന്നാൽ, പ്രതിഷേധക്കാർ പാർട്ടിയുമായി ബന്ധമില്ലാത്തവരാണെന്ന്​ പ്രസിഡൻറ് വി.കെ. അബ്​ദുല്ല പറഞ്ഞു. സംഭവത്തിൽ മുസ്​ലിംലീഗി​െൻറ പഞ്ചായത്ത്് ഭാരവാഹികളാരും പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueGrama Panchayatvelom panchayath
Next Story