കുറ്റ്യാടി ചുരത്തിൽ ലോറി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
text_fieldsകുറ്റ്യാടി ചുരം റോഡിൽ ചാത്തങ്കോട്ടുനടക്ക് സമീപം മറിഞ്ഞ മിനിലോറി
കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരം റോഡിൽ ചാത്തങ്കോട്ട് നടക്ക് സമീപം മിനിലോറി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് വയനാട്ടിൽനിന്ന് വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ലോറിക്ക് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന ഉള്ള്യേരി സ്വദേശികളായ അനിൽകുമാർ (50), ശിവകുമാർ (50), സുനിൽകുമാർ (46) എന്നിവർക്കാണ് പരിക്കേറ്റത്.
അനിൽകുമാറിനെയും ശിവകുമാറിനെയും ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവകുമാറിെൻറ ഇടത്തെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപൊട്ടലുണ്ടായ പരപ്പ് പാലത്തിനടുത്താണ് അപകടം.
സംഭവത്തെ തുടർന്ന് ചുരം റൂട്ടിൽ കുറെ നേരം വാഹന ഗതാഗതം നിലച്ചു. രക്ഷാപ്രവർത്തകർ വടംകെട്ടി, മറിഞ്ഞ ലോറി ഉയർത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാർ മതിലിലിടിച്ചു മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
കക്കട്ടിലിനടുത്ത് അമ്പലക്കുളങ്ങരയിൽ നിയന്ത്രണംവിട്ട്മറിഞ്ഞ കാർ
കുറ്റ്യാടി: കക്കട്ടിലിനടുത്ത് അമ്പലക്കുളങ്ങരയിൽ കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ചു മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. നരിപ്പറ്റ പഞ്ചായത്ത് യു.ഡി ക്ലർക്ക് നരിപ്പറ്റ കുണ്ടനുള്ളതിൽ പ്രകാശൻ (46), ഭാര്യ സനിത (35) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവർ വട്ടോളിക്കു പോവുകയായിരുന്നു. അബോധാവസ്ഥയിൽ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇരുവരെയും പ്രഥമ ശുശ്രൂഷക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.