കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കുനേരെ കൈയേറ്റശ്രമം
text_fieldsകുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഡോക്ടർക്കും ജീവനക്കാർക്കും നേരെ കൈയേറ്റശ്രമം. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അസഭ്യം പറയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മദ്യവിൽപനയെ ചൊല്ലി രണ്ടു സംഘങ്ങൾ തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ കാണാൻ വന്ന മരുതോങ്കര സ്വദേശികളടങ്ങുന്ന സംഘമാണ് അതിക്രമം നടത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കോവിഡ് മാനദണ്ഡപ്രകാരം സന്ദർശകർക്ക് വിലക്കുണ്ടായിരുന്നതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരി അവരെ അകത്ത് കയറ്റിയില്ല. ഇതോടെ ഇവരെ തള്ളിമാറ്റി അകത്തുകടന്ന സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ അസഭ്യം പറയുകയായിരുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരെ നടന്ന സംഭവത്തിൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ചെയർമാൻ കെ. സജിത്ത് അധ്യക്ഷത വഹിച്ചു.