Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാടുമൂടി കുറ്റ്യാടി പൊലീസ് സ്റ്റേഷൻ

text_fields
bookmark_border
  • കെട്ടിടം ഉദ്ഘാടനം ചെയ്തത് അടുത്തിടെ
  • വില്ലേജ് ഓഫിസിന് സമീപം പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ച ഭാഗത്തും കാടുനിറഞ്ഞ അവസ്ഥ
കാടുമൂടി കുറ്റ്യാടി പൊലീസ് സ്റ്റേഷൻ
cancel
camera_alt

കു​റ്റ്യാ​ടി പൊ​ലീ​സ്​ സ്റ്റേ​ഷ​ന്റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്​ ചു​റ്റും കാ​ട്​ നി​റ​ഞ്ഞ​നി​ല​യി​ൽ

കുറ്റ്യാടി: അങ്ങാടി മധ്യത്തിലെ പൊലീസ് സ്റ്റേഷൻ കാടുമൂടി. മെയിൻ റോഡിന് തൊട്ടടുത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ ചുറ്റുപാടുമാണ് കാട് തിങ്ങിനിറഞ്ഞിരിക്കുന്നത്. മുമ്പ് സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും പൊലീസുകാരും ശ്രമദാനം നടത്തി കാട് വെട്ടിത്തെളിക്കാറുണ്ടായിരുന്നു.

സ്റ്റേഷൻ വളപ്പിൽ മെയിൻറോഡ് ഭാഗത്ത് പഴയ മൺമതിലാണുള്ളത്. ഇതിനാൽ കാടും വള്ളികളും യഥേഷ്ടം പടർന്നുപിടിക്കുന്നുണ്ട്. പൊലീസുകാർ ഇഴജന്തുക്കളെ പേടിക്കേണ്ട സ്ഥിതിയാണ്. വില്ലേജ് ഓഫിസിന് സമീപം പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചഭാഗത്തും കാട് നിറഞ്ഞിട്ടുണ്ട്. വിശാലമായ സ്ഥലം ക്വാർട്ടേഴ്സുകൾ ഉണ്ടാക്കാതെ വെറുതെ കിടക്കുമ്പോൾ ഓഫിസർമാരടക്കം വാടക വീടുകളിൽ താമസിക്കേണ്ട അവസ്ഥയാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuttyadi Police Station
Next Story