അമ്മക്കും കുഞ്ഞിനും നീതി നൽകാത്തവരാണ് സഭ്യമായി പറഞ്ഞ ഒരു വാക്കിെൻറ പേരിൽ തനിക്കെതിരെ കേസെടുത്തത്- കെ. മുരളീധരൻ എം.പി
text_fieldsയു.ഡി.എഫ് കമ്മിറ്റി തൊട്ടിൽപാലത്ത് സംഘടിപ്പിച്ച പ്രതിഷേധസംഗമം
കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
തൊട്ടിൽപാലം: അമ്മക്കും കുഞ്ഞിനും നീതി നൽകാത്തവരാണ് സഭ്യമായി പറഞ്ഞ ഒരു വാക്കിെൻറ പേരിൽ തനിക്കെതിരെ കേസെടുത്തതെന്ന് കെ. മുരളീധരൻ എം.പി. കാവിലുംപാറ പഞ്ചായത്തിലെ തകർന്നുകിടക്കുന്ന വിവിധ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി തൊട്ടിൽപാലത്ത് സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സൂപ്പി നരിക്കാട്ടേരി, കെ.പി. ശംസീർ, കെ.പി. രാജൻ, സൂപ്പി മണക്കര, പി.ജി. സത്യനാഥ്, വി.പി. സുരേഷ് എന്നിവർ സംസാരിച്ചു. വി. സൂപ്പി, ശ്രീധരൻ വാളക്കയം, ഒ.കെ. ലികേഷ്, സി.പി. കുഞ്ഞമ്മദ്, വി.എം. അസീസ്, പാലോറ കുമാരൻ, റോബിൻ ജോസഫ്, റോയ് പുല്ലാട്ട് എന്നിവർ നേതൃത്വം നൽകി.

