Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightകായക്കൊടി യൂത്ത്...

കായക്കൊടി യൂത്ത് കോൺഗ്രസിൽ ഗ്രൂപ് പോര്

text_fields
bookmark_border
കായക്കൊടി യൂത്ത് കോൺഗ്രസിൽ ഗ്രൂപ് പോര്
cancel

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിൽ യൂത്ത് കോൺഗ്രസിൽ ഗ്രൂപ് പോര് സജീവമായെന്ന് ആക്ഷേപം.

മണ്ഡലം പ്രസിഡൻറ്​ നിയമനത്തെ ചൊല്ലിയുള്ള വിവാദങ്ങളാണ്​ മറനീക്കി പുറത്തുവന്നത്​. യൂത്ത് കോണ്‍ഗ്രസി​െൻറ ഔദ്യോഗിക പരിപാടികള്‍ക്ക് ബദലായി ചില മുൻ ഭാരവാഹികളുടെ നേതൃത്വത്തില്‍ സമാന്തരപരിപാടികള്‍ സംഘടിപ്പിക്കുന്നത് ഇതി​െൻറ ഭാഗമാണ്​.

തളീക്കരയില്‍ വ്യാഴാഴ്​ച രാജീവ് ഗാന്ധി ജന്മദിന പരിപാടിയും ചേരിതിരിഞ്ഞാണ് നടത്തിയത്​. ആഗസ്​റ്റ്​ 15ന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി യൂത്ത് കോൺഗ്രസുകാർ ചില സന്നദ്ധ സംഘങ്ങളുടെ ബാനറിൽ പരിപാടികൾ സംഘടിപ്പിച്ചത് നേതൃത്വത്തോടുള്ള വിയോജിപ്പ്​ കാരണമായിരുന്നു. വിവിധ പേരുകളിൽ നടത്തുന്ന ചടങ്ങുകളിൽ ഔദ്യോഗിക വിഭാത്തെ ക്ഷണിച്ചിട്ടുമില്ല.

പഞ്ചായത്ത് തെരഞ്ഞെടുപ്പ്​ അടുത്ത സമയത്തെ ഗ്രൂപ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കെ.പി.സി.സിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും ചിലർ പരാതി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congressgroupismkayakkodi
Next Story