പെൺകുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി
text_fieldsകുറ്റ്യാടി: ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് പെൺകുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി പുഴക്ക് സമീപത്തുള്ള വീട്ടിൽ നിന്ന് ബുധനാഴ്ച രാവിലെയാണ് കുട്ടിയെ കാണാതാവുന്നത്. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ കുട്ടിയുടെ ഫോട്ടോ സഹിതം കാണാതായ വാർത്ത പ്രചരിച്ചു.
വൈകീട്ടും കുട്ടിയെ കുറിച്ച് വിവരം ഇല്ലാതായതോടെ പൊലീസിൽ പരാതിപ്പെട്ടു. പുഴയിൽ മുങ്ങിപ്പോയിട്ടുണ്ടാവാമെന്ന നിഗമനത്തിൽ തിരച്ചിലിനായി നാദാപുരത്തു നിന്ന് ഫയർഫോഴ്സ് എത്തി.
പുഴയിൽ ശക്തമായ ഒഴുക്കള്ളതിനാൽ തിരച്ചിലിന് പോകാൻ ജനകീയ ദുരന്ത സേനയുടെ രക്ഷാ ബോട്ടും ഏർപ്പാടാക്കി. എന്നാൽ കുട്ടി സമീപത്തെ വീട്ടിലെ മുറിയിൽ കയറി ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.