Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട കത്തിനശിച്ചു
text_fieldsbookmark_border
Listen to this Article
കുറ്റ്യാടി: കുറ്റ്യാടി -പക്രന്തളം ചുരത്തിൽ ഒന്നാം വളവിൽ അടച്ചിട്ട തട്ടുകട കത്തിനശിച്ചു. കുണ്ടുതോട് സ്വദേശി സജാദ് നടത്തുന്ന കടയാണ് രാത്രി പത്തരക്ക് കത്തിനശിച്ചത്. കടയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചു. മറ്റേത് ചോരുകയും ചെയ്തു. വലിയ കമേഴ്സ്യൽ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. നാദാപുരത്തുനിന്ന് സ്റ്റേഷൻ ഓഫിസർ ടി. സാദിഖിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേന തീ കെടുത്തി ചോർച്ച അടച്ചു.
സമീപത്തൊന്നും താമസക്കാരില്ലാത്തതിനാൽ ആളപായം ഒഴിവായി. തൊട്ടിൽപാലം പൊലീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Next Story

