Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightബില്ലിങ്​ സോഫ്​റ്റ്...

ബില്ലിങ്​ സോഫ്​റ്റ് വെയർ തുറക്കാനായില്ല: മാവേലി സ്​റ്റോറുകളിൽ വിൽപന മുടങ്ങി

text_fields
bookmark_border
ബില്ലിങ്​ സോഫ്​റ്റ് വെയർ തുറക്കാനായില്ല:   മാവേലി സ്​റ്റോറുകളിൽ വിൽപന മുടങ്ങി
cancel

കു​റ്റ്യാ​ടി: പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​നം കാ​ര​ണം ചി​ല മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ൽ വി​ൽ​പ​ന മു​ട​ങ്ങി. ഈ ​മാ​സം മു​ത​ൽ ഇ.​ആ​ർ.​പി എ​ന്ന സോ​ഫ്​​റ്റ്​​വെ​യ​റാ​ണ്​ ബി​ല്ലി​ങ്ങി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​റ്റ്യാ​ടി, മു​ള്ള​മ്പ​ത്ത്​ മാ​വേ​ലി​ക​ളി​ലാ​ണ് പ്ര​ശ്നം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ, വേ​ളം, കൈ​വേ​ലി, തൊ​ട്ടി​ൽ​പാ​ലം, പ​ള്ളി​യ​ത്ത്​ തു​ട​ങ്ങി​യ മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ൽ ചെ​റി​യ തോ​തി​ൽ മു​ട​ക്കം ഉ​ണ്ടാ​വാ​റു​ണ്ടെ​ന്നും തീ​രെ കി​ട്ടാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ​ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. പൊ​തു​വെ സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ്​ ആ​ളു​ക​ൾ വി​ഷ​മി​ക്കു​മ്പോ​ഴാ​ണ്​ ഉ​ള്ള സാ​ധ​ന​ങ്ങ​ളും കി​ട്ടാ​ത്ത സ്ഥി​തി​യാ​യ​ത്. പു​തി​യ സോ​ഫ്​​റ്റ് വെ​യ​റാ​യ​തി​നാ​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ കു​റ്റ്യാ​ടി മാ​വേ​ലി സ്​​റ്റോ​ർ മാ​നേ​ജ​ർ പ​റ​ഞ്ഞു. പ്ര​ശ്​​നം കാ​ര​ണം ബി​ല്ലി​ങ്​ ഭാ​ഗ​ത്തെ ഷ​ട്ട​ർ താ​ഴ്​​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ എ​ല്ലാ​വ​രും എ​ത്തി​യെ​ങ്കി​ലും വെ​റു​തെ​യി​രി​ക്കേ​ണ്ട സ്​​ഥി​തി​യാ​യി. കു​റ്റ്യാ​ടി ടൗ​ണി​ലാ​യ​തി​നാ​ൽ നി​ര​വ​ധി ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന സ്​​റ്റോ​റാ​ണി​ത്. ബി​ല്ലി​ന്റെ പ്ര​ശ്​​നം കാ​ണി​ക്കു​ന്ന നോ​ട്ടീ​സ്​ ചി​ല സ്​​റ്റോ​റു​ക​ൾ​ക്ക്​ മു​മ്പി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuttiyadiMaveli storeSales
News Summary - Failed to open billing software:Sales in Maveli stores have stopped
Next Story