Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഓവുചാൽ നിർമാണം...

ഓവുചാൽ നിർമാണം പുനരാരംഭിച്ചില്ല; കുറ്റ്യാടി ടൗണിൽ വെള്ളപ്പൊക്കം

text_fields
bookmark_border
drainage
cancel
camera_alt

കു​റ്റ്യാ​ടി ടൗ​ണി​ൽ വ​യ​നാ​ട്​ റോ​ഡി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ പെ​യ്ത മ​ഴ​യി​ൽ

വെ​ള്ളം പൊ​ങ്ങി​യ​പ്പോ​ൾ

കു​റ്റ്യാ​ടി: ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ ആ​രം​ഭി​ച്ച കു​റ്റ്യാ​ടി ടൗ​ൺ ന​വീ​ക​ര​ണ പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്തി​യി​ല്ല. മൂ​ന്നു​ കൊ​ല്ലം മു​മ്പ്​ തു​ട​ങ്ങി​യ പ​ണി ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​മൂ​ലം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ ക​രാ​റു​കാ​ര​നെ മാ​റ്റി​യി​രു​ന്നു. പു​തി​യ ക​രാ​റു​കാ​ര​ൻ പ​ണി ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ഓ​വു​ചാ​ൽ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചി​ല്ല. പ​ക​രം മു​മ്പ്​ നി​ർ​മി​ച്ച ന​ട​പ്പാ​ത​യി​ൽ കൈ​വ​രി നി​ർ​മി​ക്കു​ന്ന പ​ണി ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നാ​ദാ​പു​രം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്​ റോ​ഡു​ക​ളി​ലാ​ണ്​ ഓ​വു​ചാ​ൽ ന​വീ​ക​രി​ച്ച്​ ന​ട​പ്പാ​ത​യും കൈ​വ​രി​യും നി​ർ​മി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​ത്ര കാ​ല​മാ​യി​ട്ടും എ​വി​ടെ​യും ഓ​വു​ചാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ഒ​ന്ന്​ പൂ​ർ​ത്തി​യാ​ക്കാ​തെ മ​റ്റൊ​രി​ട​ത്ത്​ തു​ട​ങ്ങു​ക​യാ​ണു​ണ്ടാ​യ​ത്.

വേ​ന​ൽ​മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ഇ​നി ഓ​വു​ചാ​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യാ​ൽ അ​ത്​ വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും പ്ര​യാ​സ​മാ​വും. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ പെ​യ്ത മ​ഴ​യി​ൽ വ​യ​നാ​ട്​ റോ​ഡി​ൽ വെ​ള്ളം പൊ​ങ്ങി ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു. ഇ​തേ സ്ഥി​തി നാ​ദാ​പു​രം റോ​ഡി​ലു​മു​ണ്ടാ​വു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainconstructionkuttiyadiflooddrainage
News Summary - drainage construction did not resume-Flood in Kuttiyadi town
Next Story