Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightഇളവുകൾ...

ഇളവുകൾ പ്രഖ്യാപിച്ചിട്ടും കുറ്റ്യാടിയിൽ ബസ്​ ഓട്ടം പുനരാരംഭിച്ചില്ല

text_fields
bookmark_border
kuttiyadi bus service
cancel
camera_alt

കു​റ്റ്യാ​ടി ബ​സ്​​സ്റ്റാ​ൻ​ഡ് അ​ട​ച്ച​നി​ല​യി​ൽ

കു​റ്റ്യാ​ടി: നി​പ ക​ണ്ടെ​യി​ൻ​മെ​ന്റ്​ സോ​ണു​ക​ളി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടും കു​റ്റ്യാ​ടി​യി​ൽ ബ​സ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചി​ല്ല. ബ​സ്​​സ്റ്റാ​ൻ​ഡ്​ അ​ട​ഞ്ഞു​കി​ട​പ്പാ​ണ്. കോ​ഴി​ക്കോ​ട്ടേ​ക്ക്​ ചെ​റി​യ​കു​മ്പ​ള​ത്തു​നി​ന്നും വ​ട​ക​ര​ക്ക്​ മൊ​കേ​രി​യി​ൽ​നി​ന്നും വ​യ​നാ​ട്ടി​ലേ​ക്ക്​ തൊ​ട്ടി​ൽ​പാ​ല​ത്തു​നി​ന്നു​മാ​ണ്​ ബ​സു​ക​ളെ​ടു​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്​-​തൊ​ട്ടി​ൽ​പാ​ലം റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ൾ കു​റ്റ്യാ​ടി ടൗ​ണി​ൽ​നി​ന്ന്​ ആ​ളു​ക​ളെ ക​യ​റ്റു​ക​യോ ഇ​റ​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. കോ​ഴി​ക്കോ​ട്ടേ​ക്ക്​ പോ​കേ​ണ്ട​വ​ർ ഓ​ട്ടോ പി​ടി​ച്ച്​ ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന ചെ​റി​യ​കു​മ്പ​ള​ത്ത്​ എ​ത്തു​ക​യാ​ണ്. ഇ​റ​ങ്ങി​യാ​ലും പോ​കു​ന്ന​ത്​ ത​ഥൈ​വ. കു​റ്റ്യാ​ടി ടൗ​ൺ വാ​ർ​ഡ്, ച​ങ്ങ​രോ​ത്ത്​ പ​ഞ്ചാ​യ​ത്തി​ലെ ചെ​റി​യ​കു​മ്പ​ളം എ​ന്നി​വി​ട​ങ്ങ​ൾ ക​ണ്ടെ​യി​ൻ​മെ​ന്റ്​ സോ​ണു​ക​ളാ​ണ്. എ​ന്നാ​ൽ, കോ​ഴി​ക്കോ​ട്ട്​ എ​ത്തു​ന്ന ബ​സു​ക​ൾ ചെ​റി​യ​കു​മ്പ​ള​ത്ത്​ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്ന​തി​ന്​ അ​നു​വാ​ദ​മു​ണ്ട്.

ചൊ​വ്വാ​ഴ്​​ച വ​രെ പാ​റ​ക്ക​ട​വി​ലാ​യി​രു​ന്നു നി​ർ​ത്താ​ൻ അ​നു​വാ​ദം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 13നാ​ണ്​ കു​റ്റ്യാ​ടി ബ​സ്​​സ്റ്റാ​ൻ​ഡ്​ അ​ട​ച്ച​ത്. കു​റ്റ്യാ​ടി ടൗ​ണി​ൽ ക​ട​ക​ൾ തു​റ​ന്നെ​ങ്കി​ലും ബ​സ്​ സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​ത്​ കു​റ​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuttiyadiBus serviceKozhikode news
News Summary - Despite the announcement of concessions bus services did not resume in Kuttiyadi
Next Story