സൈക്കിളിൽ ഇന്ത്യ ചുറ്റാൻ വേളത്ത് നിന്ന് മൂവർ സംഘം
text_fieldsസൈക്കിളിൽ ഇന്ത്യ ചുറ്റാനിറങ്ങിയ സംഘം കണ്ണൂരിൽ എത്തിയപ്പോൾ
കുറ്റ്യാടി: കശ്മീർ വരെ സൈക്കിൾ യാത്രയുമായി വേളത്ത് നിന്ന് മൂവർ സംഘം. പൂളക്കൂൽ സ്വദേശികളായ നടുക്കണ്ടി ശബീർ,പുത്തൻപുരയിൽ ഷംനാദ്, കുനിയിൽ അബ്ദുല്ല എന്നിവരാണ് പുറപ്പെട്ടത്. സംഘം ചൊവ്വാഴ്ച രാത്രിയോടെ കാസർക്കോെട്ടത്തി.
ബുധനാഴ്ച മംഗളൂരു വഴി കർണാടകയിൽ പ്രവേശിക്കും. ബിരുദ വിദ്യാർഥികളായ ഇവരിൽ ശബീർ മുമ്പ് കശ്മീർ സന്ദർശിച്ചിട്ടുണ്ട്. അതിൽ നിന്നാണ് കോവിഡ് കാലത്ത് വെറുതെ വീട്ടിലിരിക്കുേമ്പാൾ സൈക്കിളിൽ ഇന്ത്യചുറ്റാൻ പദ്ധതിയിട്ടത്. മൂവായിരത്തിലേറെ കിലോമീറ്റർ ദൂരം മൂന്നുമാസംകൊണ്ട് താണ്ടാമെന്നാണ് കണക്കാക്കുന്നത്.

