Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ ബാർബർ ഷോപ്പിൽ ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ ബാർബർ ഷോപ്പിൽ ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്
cancel

കുറ്റ്യാടി: പൊലീസുകാരനും കുടുംബവും യാത്രചെയ്ത കാർ നിയന്ത്രണം വിട്ട് ബാർബർ ഷോപ്പിൽ ഇടിച്ചുകയറി രണ്ട് യാത്രക്കാർക്ക് പരിക്ക്. കോഴിക്കോടുനിന്ന് വരുകയായിരുന്ന കാർ വയനാട് റോഡിലെ വളവ് തിരിയുന്നതിനിടയിൽ കെ.കെ. പ്രദീപ​െൻറ അപ്പൂസ്​ ബാർബർ ഷോപ്പിനാണ് ഇടിച്ചത്. നടപ്പാതയിലൂടെ ഓടി ബാർബർ ഷോപ്പി​െൻറ ചില്ലുവാതിലിൽ ഇടിക്കുകയായിരുന്നു.

കോഴിക്കോട്ട്​ സേവനം ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ മരുതോങ്കര മൊയിലോത്തറ ഉണ്ണികൃഷ്ണൻ, മകൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ഭാര്യയും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ കടയിൽ മുമ്പും നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി രണ്ട് കാൽനടക്കാർക്ക് പരിക്കേറ്റിരുന്നു. നടപ്പാതക്ക് ഉയരം കുറഞ്ഞതാണ് കാരണം. നടപ്പാത പുനർനിർമിച്ച് വേലി സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽ തുക വകയിരുത്തിയിട്ടും പണി തുടങ്ങിയിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car crashes into barber shop; Two people were injured
Next Story