Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightജാനകിക്കാട്ടിലെ കിണർ...

ജാനകിക്കാട്ടിലെ കിണർ വറ്റിച്ച നിലയിൽ

text_fields
bookmark_border
ജാനകിക്കാട്ടിലെ കിണർ വറ്റിച്ച നിലയിൽ
cancel
Listen to this Article

കു​റ്റ്യാ​ടി: ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ ജാ​ന​കി​ക്കാ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​ലെ മ​ണ്ണും ച​ളി​യും കോ​രി വ​റ്റി​ച്ച നി​ല​യി​ൽ. വ​ന​ഭൂ​മി​യി​ലു​ള്ള പു​രാ​ത​ന ക്ഷേ​ത്ര​ത്തി​ന്റെ 200​ മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ കി​ണ​ർ. ദി​വ​സ​ങ്ങ​ളെ​ടു​ത്ത്​ ചെ​യ്ത പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വാ​ൻ നേ​ര​ത്താ​ണ്​ വ​നം വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്.

കി​ണ​റി​നു​സ​മീ​പം ക​ണ്ടെ​ത്തി​യ പ​ണി​യാ​യു​ധ​ങ്ങ​ളും ക​യ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​രാ​ണ്​ മ​ണ്ണു​നീ​ക്കി​യ​തെ​ന്നും എ​ന്തി​നാ​ണെ​ന്നും വ്യ​ക്​​ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഉ​പ​യോ​ഗി​ക്കാ​ത്ത കി​ണ​ർ ശു​ചീ​ക​രി​ക്കേ​ണ്ട ഒ​രാ​വ​ശ്യ​വു​മി​ല്ല. അ​തി​നി​ടെ കി​ണ​റ്റി​ൽ നി​ധി​യു​ണ്ടാ​വു​മെ​ന്നു​ക​രു​തി അ​ത്​ ക​ണ്ടെ​ത്താ​ൻ ചെ​യ്ത പ്ര​വൃ​ത്തി​യാ​യി​രി​ക്കു​മെ​ന്നും പ​റ​യു​ന്നു.

കു​റ്റ്യാ​ടി റേ​ഞ്ച്​ ഓ​ഫി​സ​ർ അ​ബ്​​ദു​ല്ല, ഫോ​റ​സ്​​റ്റ​ർ ര​ഞ്ജി​ത്ത്, ഗ്രേ​ഡ്​ ഫോ​റ​സ്​​റ്റ​ർ റ​ജി​മോ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ വ​നം​വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന​സം​ര​ക്ഷ​ണ സ​മി​തി ടി​ക്ക​റ്റ്​ കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഉ​ൾ​ഭാ​ഗ​ത്താ​യ​തി​നാ​ലാ​ണ്​ പ്ര​വൃ​ത്തി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Janakikkad well
News Summary - As the well in Janakikkad dried up
Next Story