പക്രന്തളം ചുരത്തിൽ കാറിന് തീപിടിച്ചു
text_fieldsപക്രന്തളം ചുരത്തിൽ
തീപിടിച്ച് എൻജിൻ
കത്തിനശിച്ച കാർ
കുറ്റ്യാടി: പക്രന്തളം ചുരംറോഡിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വയനാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ കാറിനാണ് അഞ്ചാം വളവിൽ തീപിടിച്ച് എൻജിൻ കത്തിനശിച്ചത്. തേഞ്ഞിപ്പലം കലേശുംതൊടി എ. സാലിഹിന്റെ ഉടമസ്ഥതയിലുള്ള നിസാൻ ടെറാനോ കാറിനാണ് തീപിടിച്ചത്. യാത്രക്കാർ പെട്ടെന്ന് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി.
നാദാപുരത്ത് നിന്ന് അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും യാത്രക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചിരുന്നു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നതായി സേനാംഗങ്ങൾ പറഞ്ഞു.
അസി. സ്റ്റേഷൻ ഓഫിസർ ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫിസർ ടി. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്. ചുരം റോഡിന്റെ അശാസ്ത്രീയത കാരണം ഈ റൂട്ടിൽ വാഹനങ്ങൾ തീപിടിച്ച് നശിക്കുന്നത് തുടർക്കഥയാണ്.

