Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റ്യാടി സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; ആറുപേർ അറസ്റ്റിൽ

text_fields
bookmark_border
  • എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു
കുറ്റ്യാടി സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; ആറുപേർ അറസ്റ്റിൽ
cancel
camera_alt


ജി.എസ്. ആൽബിൻ, ആൽബിൻ സെബാസ്റ്റ്യൻ, അമൽജിത്ത്, ദിൽഷാദ്, മുഹമ്മദ്, ഷഫ്നാസ്


കുറ്റ്യാടി: കാറുകളിലെത്തിയ ലഹരി സംഘം കുറ്റ്യാടി പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഏറ്റുമുട്ടി. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. രണ്ട് കാറുകൾ ഒന്നിനു പിറകെ ഒന്നായി കുതിച്ചെത്തുകയും കാറിലുമുണ്ടായിരുന്നവർ ഇറങ്ങി പരസ്പരം ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ്പറഞ്ഞു.

ആറുപേർ പിടിയിലായി. മുന്നിലെത്തിയ കാറിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു. അതിലുണ്ടായിരുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു. കാറിന് സാരമായി കേടുപാടുണ്ട്. പിറകെ വന്ന കാറിൽ അഞ്ചംഗ സംഘത്തിൽ മൂന്നു പേർ അറസ്റ്റിലായി. രണ്ടുപേർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. കുറ്റ്യാടി- പേരാമ്പ്ര റൂട്ടിൽ പാലേരി കുയിമ്പിൽ പെട്രോൾ പമ്പിന് സമീപം ഇന്ധനം നിറക്കാൻ കയറിയ മൂന്നംഘ സംഘത്തെ മറ്റൊരു കാറിലെത്തിയ സംഘം മുൻ വൈരാഗ്യം കാരണം ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.

മുമ്പിലുണ്ടായിരുന്ന കെ.എൽ 58എൽ 1010 നമ്പർ കാറിൽ നിന്ന് നിന്ന് ഒമ്പത് ഗ്രാംഎം.ഡി.എം.എ യും 10.5 ഗ്രാം കഞ്ചാവും പിടികൂടി.കാറിൽ വന്ന പെരുവണ്ണാമൂഴി കിഴക്കയിൽ ആൽബിൻ സെബാസ്റ്റ്യൻ (26), ചങ്ങരോത്ത് മുതുവണ്ണാച്ച വലിയപറമ്പിൽ ജി.എസ്.ആൽബിൻ (26), പേരാമ്പ്ര കോടേരിച്ചാൽ മാവിലെക്കണ്ടി അമൽജിത്ത് (29) എന്നിവരെ ലഹരി വസ്തുക്കൾ കണ്ടെടുത്ത കേസിൽ അറസ്റ്റ് ചെയ്തു. ഇവരെ വാഹനം ഇടിപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പിറകെ വന്ന കെ.എൽ.77-4172 കാറിലെത്തിയ ചങ്ങരോത്ത് മുതുവണ്ണാച്ച ചെറുപുത്തലത്ത് ഷഫ്നാസ് (24), നൊച്ചാട് കളരിപ്പറമ്പത്ത് ദിൽഷാദ്(22), ചങ്ങരോത്ത് ആവടുക്ക സൂപ്പിക്കട കുട്ടിക്കുന്നുമ്മൽ മുഹമ്മദ്(25) എന്നിവരെയും അറസ്റ്റ് ചെയ്തു. ഈ കാറിലുണ്ടായിരുന്ന അർഷാദ്, ജവാദ് എന്നിവർ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ്.ഐ ക്കൊപ്പം സി.പി.ഒമാരായ സമീർ, ഷിറാജ്, ലിനീഷ് എന്നിവരും പങ്കെടുത്തു. പ്രതികളെ കോടതി റിമാന്റു ചെയ്തു.

പൊലീസിന്റെ വിവരദായകനായി ചമഞ്ഞ് ലഹരി വിൽപന

പൊസിന്റെ വിവരദായകനായി ചമഞ്ഞ് ലഹരി വിൽപന നടത്തിയിരുന്ന ഓട്ടോ ഡ്രൈവറെ ഉൾപ്പെടെയാണ് കുറ്റ്യാടിയിൽ പിടിയിലായത്. രാത്രിയിൽ ഓട്ടോ ഡ്രൈവറായ ആൽബിൻ, പ്രദേശത്തെ ലഹരി ഇടപാടുകളെക്കുറിച്ച് പൊലീസിന് രഹസ്യവിവരങ്ങൾ നൽകുന്ന ആളെന്ന വ്യാജേനയാണ് ലഹരിക്കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ്. അറസ്റ്റിലായ പ്രതികളിൽ ആൽബിൻ സെബാസ്റ്റ്യനെ മുൻപും എം.ഡി.എം.എ.യുമായി കോഴിക്കോട് ടൗണിൽ നിന്ന് പിടികൂടിയിട്ടുള്ളതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MDMA Bust at Kuttiyadi Station
Next Story