Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റിക്കാട്ടൂരിൽ ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
വ്യാഴാഴ്ച രാവിലെ മുതൽ നായ് ഓടിനടന്ന് കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ
stray dog
cancel

കുറ്റിക്കാട്ടൂർ: പ്രദേശത്ത് ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു. കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിനടുത്താണ് സംഭവം. വ്യാഴാഴ്ച രാവിലെ മുതൽ നായ് ഓടിനടന്ന് കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പലരെയും കടിക്കാനായി ഓടിക്കുകയും ചെയ്തു.

കടിയേറ്റ മേലടിക്കൽ ക്വാർട്ടേഴ്സിലെ വിലാസിനി, അഭിരൂപ് (15), ദൈവത്തുംകണ്ടി ധർമരാജൻ (72), തടപറമ്പിൽ യശോദ (63), തടപറമ്പിൽ ശ്യാം എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ പരിസരത്ത് ഏറെക്കാലമായി തെരുവുനായ് ശല്യം രൂക്ഷമാണ്. വിദ്യാർഥികളെ കടിച്ച സംഭവം നേരത്തേ ഉണ്ടായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six people were bitten by stray dogs in Kuttikatur
Next Story