അരിയും പെൻഷനും മാത്രം ചർച്ചയാവുന്നത് കോർപറേറ്റ് അജണ്ട –ഹമീദ് വാണിയമ്പലം
text_fieldsകുറ്റിക്കാട്ടൂരിൽ വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് പൊതുയോഗം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
കുറ്റിക്കാട്ടൂർ: സംഘ് പരിവാറിെൻറ അജണ്ടകൾക്കനുസരിച്ച് സി.പി.എം നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണം അപകടകരമാണെന്നും ഇത് കേരളത്തെ ധ്രുവീകരണത്തിലേക്ക് നയിക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. അതുകൊണ്ടാണ് ഇടതുപക്ഷ പ്ലാറ്റ്ഫോമിൽനിന്ന് ജോസ് കെ. മാണി ലവ് ജിഹാദ് വിഷയം ഉയർത്തിയത്. കുന്ദമംഗലം മണ്ഡലം സ്ഥാനാർഥി ഇ.പി. അൻവർ സാദത്തിെൻറ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന ചർച്ചകൾ അരിയും പെൻഷനും തന്നതിെൻറ കണക്കുപറച്ചിലായത് അരാഷ്ട്രീയതയാണ്. ഇത് കോർപറേറ്റ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സിറാജുദ്ദീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി അംഗത്വം സ്വീകരിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതി, അസ്ലം ചെറുവാടി, മുനീബ് കാരക്കുന്ന്, എം.എ. ഖയ്യൂം. അൻവർ സാദത്ത്, തൗഹീം, ടി.പി. ഷാഹുൽ ഹമീദ്, മുസ്തഫ പാലാഴി, പി.സി. മുഹമ്മദ് കുട്ടി, അൻഷാദ് മണക്കടവ് എന്നിവർ സംസാരിച്ചു. അശ്റഫ് വെള്ളിപറമ്പ് സ്വാഗതവും എം.എ. സുമയ്യ നന്ദിയും പറഞ്ഞു.