Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകുന്ദമംഗലത്തുകാരുടെ...

കുന്ദമംഗലത്തുകാരുടെ പ്രിയപ്പെട്ട ഡോക്ടർ

text_fields
bookmark_border
The favorite doctor of the people of Kundamangalam
cancel
camera_alt

വിജയൻ ഡോക്ടറെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി.കെ. ബാപ്പു ഹാജി പൊന്നാടയണിയിച്ച്

ആദരിക്കുന്നു

Listen to this Article

കു​ന്ദ​മം​ഗ​ലം: ആ​തു​ര സേ​വ​ന രം​ഗ​ത്ത് അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ന്ദ​മം​ഗ​ല​ത്തെ ജ​ന​കീ​യ ഡോ​ക്ട​ർ എ​ൻ. വി​ജ​യ​ൻ. ത​ല​മു​റ​ക​ളാ​യി കു​ന്ദ​മം​ഗ​ല​ത്തു​കാ​രു​ടെ കു​ടും​ബ ഡോ​ക്ട​റാ​ണ് ഇ​ദ്ദേ​ഹം. ഡോ​ക്ട​റെ ക​ണ്ടാ​ൽ രോ​ഗം ഭേ​ദ​മാ​കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് നാ​ട്ടു​കാ​ർ​ക്ക് ഇ​ദ്ദേ​ഹം ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്. 1967ൽ ​വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ സ​ർ​ക്കാ​ർ ഡി​സ്‌​പെ​ൻ​സ​റി​യി​ൽ അ​സി. സ​ർ​ജ​ൻ ആ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ കു​റ​വാ​യ​തി​നാ​ൽ അ​ക്കാ​ല​ത്ത് ഒ​രേ​സ​മ​യം ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​യും ജ​ന​റ​ൽ ഫി​സി​ഷ്യ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2016ൽ ​ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് ഓ​ഫ് ജ​ന​റ​ൽ പ്രാ​ക്ടി​ഷ​നേ​ഴ്‌​സ് കോ​ഴി​ക്കോ​ട് ചാ​പ്റ്റ​റി​ന്റെ ഫാ​മി​ലി പ്രാ​ക്ടി​സ് റീ​ജ​ന​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു.

ഐ.​എം.​എ​യു​ടെ ആ​ജീ​വ​നാ​ന്ത മെം​ബ​ർ ആ​ണ്. 1970ൽ ​ആ​ണ് ഇ​ദ്ദേ​ഹം കു​ന്ദ​മം​ഗ​ലം ഡി​സ്‌​പെ​ൻ​സ​റി​യി​ലേ​ക്ക് വ​രു​ന്ന​ത്. മു​ക്കം പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്റ​ർ, ന​രി​ക്കു​നി, കോ​ഴി​ക്കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി, കു​ഷ്ഠ​രോ​ഗാ​ശു​പ​ത്രി, കോ​ഴി​ക്കോ​ട് മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 1990ൽ ​സി​വി​ൽ സ​ർ​ജ​നാ​യി സ​ർ​വി​സി​ൽ നി​ന്നും വി​ര​മി​ച്ചു. തു​ട​ർ​ന്ന് 1991ൽ ​ഇ​ദ്ദേ​ഹം അ​മ്പാ​ടി ഹോ​സ്പി​റ്റ​ൽ ആ​രം​ഭി​ച്ചു.

സാ​ധാ​ര​ണ ക​ർ​ഷ​ക കു​ടും​ബ​മാ​യ നെ​ടു​മ​ങ്ങാ​ട് ഉ​ഴ​മ​ല​ക്ക​ൽ ആ​ന​ന്ദേ​ശ്വ​രം ത​റ​വാ​ട്ടി​ൽ നാ​രാ​യ​ണ​ൻ-​ഭാ​നു​മ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. വ​ർ​ക്ക​ല കാ​പ്പി​ൽ സ്വ​ദേ​ശി ബി. ​സു​ലോ​ച​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ ഡോ​ക്ട​ർ മ​ണി​ലാ​ൽ, ബി​നു​ലാ​ൽ, ലീ​ന സു​ലോ​ച​ന.

ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ന്ദ​മം​ഗ​ല​ത്ത് ആ​തു​ര സേ​വ​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഡോ. ​വി​ജ​യ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ന്ദ​മം​ഗ​ലം യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. ബാ​പ്പു ഹാ​ജി ഡോ​ക്ട​റെ പൊ​ന്നാ​ട അ​ണി​യി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് എം. ​ബാ​ബു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. വി​നോ​ദ് കു​മാ​ർ, ടി.​വി. ഹാ​രി​സ്, ഒ.​പി. അ​സ്സ​ൻ കോ​യ, എം.​പി. മൂ​സ, സു​നി​ൽ ക​ണ്ണോ​റ, സ​ജീ​വ് കി​ഴ​ക്ക​യി​ൽ, ടി.​സി. സു​മോ​ദ്, എം.​ആ​ർ. നി​മ്മി, ക​മ​ലം, കെ.​പി. അ​ബ്ദു​ൾ നാ​സ​ർ, എം.​കെ. റ​ഫീ​ഖ്, ടി. ​ശ​ശീ​ന്ദ്ര​ൻ, ഗ​ഫൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി. ​ജ​യ​ശ​ങ്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctors daykundamangalam
News Summary - The favorite doctor of the people of Kundamangalam
Next Story