Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightപട്ടാപ്പകൽ വീട്ടിൽ...

പട്ടാപ്പകൽ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

text_fields
bookmark_border
പട്ടാപ്പകൽ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
cancel
camera_alt

ജി​ത്തു

കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ല​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ള​ത്ത​റ മ​ന​ക്കോ​ട്ട് വീ​ട്ടി​ൽ ജി​ത്തു എ​ന്ന അ​പ്പൂ​ട്ട​ൻ എ​ന്ന വേ​താ​ളം ജി​ത്തു​വാ​ണ് പി​ടി​യി​ലാ​യ​ത്. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 27ന് ​പ​ക​ൽ​സ​മ​യ​ത്താ​ണ് ചാ​ത്ത​മം​ഗ​ലം ചേ​നോ​ത്തി​ലെ ചെ​റു​നാ​ര​ക​ശേ​രി വീ​ടി​ന്റെ പി​ൻ​വാ​തി​ൽ തു​റ​ന്ന് ജി​ത്തു മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ട്ടി​ൽ ആ​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. 1,50,000 രൂ​പ​യും സാ​ധ​ന​ങ്ങ​ളു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് ഫ​റോ​ക്ക് ക​ഷാ​യ​പ്പ​ടി വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പു​റ​ത്തു​പോ​വു​മ്പോ​ൾ വീ​ട്ടു​കാ​ർ കാ​ണി​ക്കു​ന്ന അ​ശ്ര​ദ്ധ കൈ​മു​ത​ലാ​ക്കി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് കു​ന്ദ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ എ​സ്. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

ബ​സി​ൽ ക​യ​റി നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ എ​ത്തി​യാ​ണ് ജി​ത്തു​വി​ന്റെ മോ​ഷ​ണം. വീ​ടു​ക​ളി​ൽ ചെ​ന്ന് വാ​തി​ലി​ൽ മു​ട്ടും, ആ​രെ​ങ്കി​ലും വാ​തി​ൽ തു​റ​ന്നാ​ൽ ഏ​തെ​ങ്കി​ലും വ്യ​ക്തി​യെ അ​ന്വേ​ഷി​ച്ച് വ​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞ് ര​ക്ഷ​പ്പെ​ടും. ആ​ളി​ല്ല എ​ന്ന് ക​ണ്ടാ​ൽ താ​ക്കോ​ൽ വെ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ച്ച് താ​ക്കോ​ൽ ക​ണ്ടെ​ടു​ക്കും. വാ​തി​ൽ തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന​മാ​യ രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​തി​ന് നി​ര​വ​ധി കേ​സു​ണ്ട്. ജ​യി​ലി​ൽ​നി​ന്ന് സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.എ​സ്.​ഐ​മാ​രാ​യ എ. ​അ​ഷ്‌​റ​ഫ്, ടി. ​അ​ഭി​ലാ​ഷ്, വി.​കെ. സു​രേ​ഷ്, എം. ​പ്ര​ദീ​പ്കു​മാ​ർ, എ​സ്.​സി.​പി.​ഒ കെ. ​പ്ര​മോ​ദ് കു​മാ​ർ, സി.​പി.​ഒ വി​ശോ​ഭ് ലാ​ൽ, ടി.​പി. ജം​ഷീ​ർ എ​ന്നി​വ​ർ എ​സ്.​എ​ച്ച്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccusedTheft NewsArrest
News Summary - The accused in the theft case was arrested
Next Story