പാതിവഴിയിൽ നിലച്ച വീടുനിർമാണം ഏറ്റെടുത്ത് എൻ.എസ്.എസ് യൂനിറ്റ്
text_fieldsപെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ വീടിെൻറ കോൺക്രീറ്റ് പണിയിൽ
കുന്ദമംഗലം: പാതിവഴിയിൽ പണിനിർത്തിയ വീട് ഏറ്റെടുത്ത് നാഷനൽ സർവിസ് സ്കീം യൂനിറ്റ്. പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് സ്കൂളിന് സമീപത്തെ കുടുംബത്തിെൻറ വീടുപണി ഏറ്റെടുത്തത്.
പെരിങ്ങൊളം അമ്പായക്കുഴി സുമതി പ്രതിസന്ധികളോട് മല്ലിട്ടാണ് കൊച്ചുവീടിെൻറ നിർമാണം തുടങ്ങിയത്. ചുമർ കെട്ടി ഉയർത്തിയെങ്കിലും കോൺക്രീറ്റ് പണി ചെയ്യാനാവാതെ നിർത്തിവെക്കുകയായിരുന്നു.
ഷീറ്റ് വലിച്ച് കെട്ടിയാണ് സുമതിയും കുടുംബവും കഴിഞ്ഞിരുന്നത്. സമീപത്തെ വിദ്യാർഥികളിൽനിന്ന് വിവരം അറിഞ്ഞ എൻ.എസ്.എസ് വളൻറിയർമാർ നിർമാണം ഏറ്റെടുത്ത് കോൺക്രീറ്റ് പണി പൂർത്തിയാക്കി. നിർമാണസാമഗ്രികൾ സംഘടിപ്പിച്ചതിന് പുറമെ തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നതിനും വളൻറിയർമാരെത്തി. സ്കൂൾ പി.ടി.എ പ്രസിഡൻറ് ആർ.വി. ജാഫർ, എൻ.എസ്.എസ് മുൻ പ്രോഗ്രാം ഓഫിസർ യു.കെ. അനിൽ കുമാർ, നിലവിലെ പ്രോഗ്രാം ഓഫിസർ രതീഷ് ആർ. നായർ, വളൻറിയർ ലീഡർ ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

