Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightചെറിയ പെരുന്നാൾ...

ചെറിയ പെരുന്നാൾ ദിനത്തിൽ ഇറാൻ ജനതക്ക് ഐക്യദാർഢ്യം സംഘടിപ്പിച്ചു

text_fields
bookmark_border
Solidarity with the Iranian people organized on the day of Eid al-Fitr
cancel

കുന്ദമംഗലം: സാമ്രാജ്യത്വ-സയണിസ്റ്റ് ആക്രമണങ്ങൾക്കെതിരെ ഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ്. ചെറിയ പെരുന്നാൾ ദിനത്തിൽ ഈദ് ഗാഹിൽ വെച്ചായിരുന്നു സോളിഡാരിറ്റി കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

ഇറാനു നേരെ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനിക നീക്കങ്ങൾ, കടന്നുകയറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ലോകസമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

മാനവികതയെക്കാൾ യുദ്ധക്കൊതിക്കും വംശീയ ബോധത്തിനും വിലകൽപ്പിക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധവും ഇറാനിലെയും ഫലസ്തീനിലെയും മർദിതയോടുള്ള ഐക്യദാർഢ്യവും സംഗമം രേഖപ്പെടുത്തി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. അബ്ദുൽ വാഹിദ്, സോളിഡാരിറ്റി ഏരിയ പ്രസിഡൻ്റ് മുസ്‌ലിഹ് പെരിങ്ങൊളം, ഏരിയ സെക്രട്ടറി ഇൻസാഫ് പതിമംഗലം എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-Fitr
News Summary - Solidarity with the Iranian people organized on the day of Eid al-Fitr
Next Story