ബൈക്കിൽ വന്ന് യുവതിയുടെ മാല കവർന്നു
text_fieldsപൊലീസ് പുറത്തുവിട്ട മാലമോഷ്ടാവിന്റേത് എന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം
കുന്ദമംഗലം: ബൈക്കിൽ വന്നയാൾ യുവതിയുടെ മാല തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനാണ് സംഭവം. കാരന്തൂർ കൊളായിതാഴത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന എം.കെ. ഷീനയുടെ മാലയാണ് ബൈക്കിൽ വന്നയാൾ തട്ടിപ്പറിച്ചു കടന്നുകളഞ്ഞത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അംഗൻവാടിക്കടുത്ത് ചുവന്ന ബൈക്കിൽ വന്ന ആൾ ഷീനയുടെ രണ്ടര പവൻ മാല തട്ടിപ്പറിച്ചത്.
ഷീനയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെട്രോൾ പമ്പിലെയും മറ്റു സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി പരിശോധിച്ചതിൽ ഒത്ത തടിയുള്ള നീല ടീഷർട്ട് ഇട്ട ഒരാൾ ചുവന്ന കളർ ഹീറോ ഹോണ്ട പാഷൻ മോട്ടോർ സൈക്കിളിൽ വന്നാണ് കൃത്യം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പറ്റി വിവരം ലഭിക്കുന്നവർ 9497947230, 9497980714 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ യൂസുഫ് നടുത്തറമ്മൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

