മൃതദേഹം സംസ്കരിച്ച് മാതൃകയായി ദ്രുതകർമ സേനാംഗങ്ങൾ
text_fieldsകോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച സന്നദ്ധ പ്രവർത്തകർ
കുന്ദമംഗലം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സുരക്ഷയോടെ സംസ്കരിച്ച് നാടിന് മാതൃകയായി വാർഡിലെ ആർ.ആർ.ടി അംഗങ്ങൾ.
കളരിക്കണ്ടി പുൽകുന്നുമ്മൽ കോരെൻറ മൃതദേഹമാണ് കുന്ദമംഗലം കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബുവിെൻറ നേതൃത്വത്തിൽ ഏറ്റെടുത്ത് നാട്ടിലെ സന്നദ്ധ പ്രവർത്തകർ സംസ്കരിച്ചത്.
കുന്ദമംഗലം ഗ്രാമ പഞ്ചയത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഹിതേഷ് കുമാർ, പഞ്ചായത്ത് അംഗം ശ്രീബ പുൽകുന്നുമ്മൽ, സന്നദ്ധ പ്രവർത്തകരായ സലാം മാഷ്, പുൽകുന്നുമ്മൽ ഷാജി, റഹ്‍മാനിയ വിദ്യാലയത്തിലെ അധ്യാപകൻ ഷാനവാസ് വളപ്പിൽ, വിനു പിലാശ്ശേരി എന്നിവരാണ് സുരക്ഷാ കവചങ്ങൾ അണിഞ്ഞ് മൃതദേഹം സംസ്കരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം ഏറ്റു വാങ്ങി വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.