Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightപ്രവാചക വൈദ്യം; വ്യാജ...

പ്രവാചക വൈദ്യം; വ്യാജ കോഴ്‌സ് നടത്തി കോടിയിലധികം തട്ടിയയാൾ പിടിയിൽ

text_fields
bookmark_border
പ്രവാചക വൈദ്യം; വ്യാജ കോഴ്‌സ് നടത്തി കോടിയിലധികം തട്ടിയയാൾ പിടിയിൽ
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ഫി

കു​ന്ദ​മം​ഗ​ലം (കോ​ഴി​ക്കോ​ട്): പ്ര​വാ​ച​ക വൈ​ദ്യം എ​ന്ന പേ​രി​ൽ വ്യാ​ജ കോ​ഴ്‌​സു​ക​ൾ ന​ട​ത്തി കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. കു​ന്ദ​മം​ഗ​ലം കാ​ര​ന്തൂ​ർ പൂ​ള​ക്ക​ണ്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (51) കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച വാ​ഴ​ക്കാ​ടു​ള്ള ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്.

കു​ന്ദ​മം​ഗ​ല​ത്ത് ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജാ​മി​അ​ത്തു ത്വി​ബ്ബു​ന്ന​ബി ട്ര​സ്റ്റി​നെ​തി​രെ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ട്ര​സ്റ്റി​നു​കീ​ഴി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് പ്രൊ​ഫ​റ്റി​ക് മെ​ഡി​സി​ൻ എ​ന്ന പേ​രി​ൽ കു​ന്ദ​മം​ഗ​ലം-​വ​യ​നാ​ട് റോ​ഡി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​യാ​ൾ വ്യാ​ജ കോ​ഴ്‌​സു​ക​ൾ പ​ഠി​പ്പി​ച്ചി​രു​ന്ന​ത് എ​ന്നാ​ണ് പ​രാ​തി​ക്കാ​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ അ​ഞ്ചി​ന് കു​ന്ദ​മം​ഗ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥാ​പ​നം റെ​യ്ഡ് ചെ​യ്യു​ക​യും നി​ര​വ​ധി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ്ഥാ​പ​നം പൊ​ലീ​സ് സീ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​മു​ണ്ടെ​ന്നു​പ​റ​ഞ്ഞ് ആ​ളു​ക​ളെ വി​ശ്വ​സി​പ്പി​ച്ച് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്രൊ​ഫ​റ്റി​ക് മെ​ഡി​സി​ൻ എ​ന്ന സ്ഥാ​പ​നം ആ​രം​ഭി​ക്കാ​ൻ 50000 രൂ​പ മു​ത​ൽ 2.5 ല​ക്ഷം രൂ​പ വ​രെ പ​ല​രി​ൽ​നി​ന്നും വാ​ങ്ങി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ന​വം​ബ​ർ നാ​ലി​നാ​യി​രു​ന്നു 21 പേ​രു​ടെ പ​രാ​തി​യി​ൽ മു​ഹ​മ്മ​ദ് ശാ​ഫി​ക്കെ​തി​രെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ൾ കൊ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒ​രു മൂ​ല്യ​വും ഇ​ല്ലാ​ത്ത​താ​ണെ​ന്നും വ്യാ​ജ​മാ​ണെ​ന്നും എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ തു​ട​ങ്ങി വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു. 2016-17 കാ​ല​ത്ത് കാ​മ​ൽ മെ​ഡി​സി​ൻ പ്രോ​ജ​ക്ട് (ഒ​ട്ട​ക​ത്തി​ൽ നി​ന്ന് കാ​ൻ​സ​ർ ചി​കി​ത്സ​ക്കു​ള്ള മ​രു​ന്ന്) എ​ന്ന പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ.​സി.​സി​യു​ടെ അ​നു​മ​തി​യു​ണ്ടെ​ന്ന പേ​രി​ൽ വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി നി​ര​വ​ധി പേ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യും മ​റ്റൊ​രു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു​ശേ​ഷ​വും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും കോ​ഴി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി, എ​സ്.​പി എ​ന്നി​വ​ർ​ക്കും ഇ​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ക​ലാം, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​ജേ​ഷ്‌, അ​ജീ​ഷ്, സി.​പി.​ഒ ശ്രീ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കു​ന്ദ​മം​ഗ​ലം കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestProphetic MedicineFake Course
News Summary - Prophetic-Medicine-Fake-Course-Arrest
Next Story