Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2022 2:50 AM GMT Updated On
date_range 1 July 2022 2:50 AM GMTചെത്തുകടവിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 10 പേർക്ക് പരിക്ക്
text_fieldsbookmark_border
Listen to this Article
കുന്ദമംഗലം: ചെത്തുകടവിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച വൈകീട്ട് 5.45 ഓടെയാണ് ചാത്തമംഗലത്തിനും ചെത്തുകടവിനും ഇടയിലുള്ള രജിസ്ട്രാറോഫിസിന് സമീപത്തെ വളവിൽ അപകടം നടന്നത്. കോഴിക്കോട്- നിലമ്പൂർ റൂട്ടിലോടുന്ന ഗാലക്സി ബസും തിരുവമ്പാടി-കോഴിക്കോട് റൂട്ടിലോടുന്ന ലമിൻ ബസുമാണ് അപകടത്തിൽപെട്ടത്. 10 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിമാടുകുന്നിൽനിന്നെത്തിയ ഫയർഫോഴ്സും കുന്ദമംഗലം പൊലീസും ചേർന്നാണ് ബസുകൾ റോഡിൽനിന്ന് മാറ്റിയത്.
Next Story