Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകാരന്തൂരിൽ സ്ത്രീയുടെ...

കാരന്തൂരിൽ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച ആളെ തിരിച്ചറിഞ്ഞു

text_fields
bookmark_border
കാരന്തൂരിൽ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച ആളെ തിരിച്ചറിഞ്ഞു
cancel

കുന്ദമംഗലം: കാരന്തൂരിൽ കഴിഞ്ഞ ദിവസം സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ കടന്നുകളഞ്ഞ മോഷ്​ടാവിനെ തിരിച്ചറിഞ്ഞു. സമാനമായ നിരവധി കേസുകളിൽ പ്രതിയായ പതിമംഗലം സ്വദേശിയാണ് മോഷണത്തിന് പിന്നിലെന്ന് മനസ്സിലായിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട്​ മൂന്നു മണിക്ക് കാരന്തൂർ സെൻറ്​ അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ദേശീയ പാതയിൽ ബൈക്കിലെത്തിയ പ്രതി സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. വെള്ളിപറമ്പിലുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന മാനിപുരം സ്വദേശി നൂർജഹാ​െൻറ ബാഗാണ് തട്ടിപ്പറിച്ചത്.

പണം, മൊബൈൽ ഫോൺ, എ.ടി.എം. കാർഡ് എന്നിവയാണ് നഷ്​ടപ്പെട്ടത്. പ്രദേശത്തും സമീപത്തുമുള്ള സി.സി ടി.വി. പരിശോധിച്ച് ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാണ് പ്രതിയെ മനസ്സിലാക്കാനായത്. പ്രതി സഞ്ചരിച്ച ബൈക്ക് പാറന്നൂർ സ്വദേശിയുടെത് ആണെന്നും ഇത് നേര​േത്ത മോഷ്​ടിച്ചതാണെന്നും തെളിഞ്ഞിട്ടുണ്ട്.

കുമ്മങ്കോട്ടും കൊടുവള്ളിയിലും ഇതേ രീതിയിൽ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞിട്ടുണ്ട്. ഒളിവിൽപോയ പ്രതിയെ കണ്ടെത്തുന്നതിന്ന് കുന്ദമംഗലം പൊലീസ് എസ്.ഐ ശ്രീജിത്തി​െൻറ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsstealing attemptaccused identified
Next Story