Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightസി.പി.എം പവർ ബാങ്കായ...

സി.പി.എം പവർ ബാങ്കായ ഒളവണ്ണയിൽ അടിതെറ്റി എൽ.ഡിഎഫ്

text_fields
bookmark_border
സി.പി.എം പവർ ബാങ്കായ ഒളവണ്ണയിൽ അടിതെറ്റി എൽ.ഡിഎഫ്
cancel

കുന്ദമംഗലം: നിയോജക മണ്ഡലത്തിലെ കനത്ത പരാജയത്തിൽ ഞെട്ടി എൽ.ഡി.എഫ്. എക്കാലത്തും സി.പി.എമ്മിന്റെ പവർ ബാങ്ക് ആയ ഒളവണ്ണയിൽ ഇക്കുറി വെറും 220 വോട്ടിന്റെ നേരിയ ലീഡ് മാത്രമാണ് എൽ.ഡി.എഫിന് നേടാനായത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ 6405 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നതാണ് ഇത്തവണ 6185 വോട്ട് കുറഞ്ഞ് വെറും 220ന്റെ ലീഡ് ആയത്. സി.പി.എം ശക്തി കേന്ദ്രമായ ഒളവണ്ണയിലെ വോട്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന്റെ വിജയത്തിന്റെ പ്രധാനപ്പെട്ട ഘടകമാകാറുള്ളത്.

ചാത്തമംഗലം പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് പ്രതീക്ഷിച്ചിരുന്നു. അവിടെയും യു.ഡി.എഫ് ലീഡ് നേടി. പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലും നേരിയ ലീഡ് എൽ.ഡി.എഫ് നേടുമെന്ന് കരുതിയെങ്കിലും ഒളവണ്ണയിലെ ചെറിയ ലീഡ് ഒഴികെ മുഴുവൻ പഞ്ചായത്തിലും യു.ഡി.എഫ് ലീഡ് നേടി. സി.പി.എം ശക്തികേന്ദ്രങ്ങളിൽ എല്ലാം എൽ.ഡി.എഫിന് വോട്ട് കുറഞ്ഞു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചത് അഡ്വ. പി.ടി.എ. റഹീം ആയിരുന്നു. കഴിഞ്ഞ തദ്ദേശതെരെഞ്ഞെടുപ്പിൽ ഒളവണ്ണ ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണം നേടിയിരുന്നു.

എന്നാൽ, യു.ഡി.എഫ് ശക്തി കേന്ദ്രമായ കുന്ദമംഗലം പഞ്ചായത്തിൽ കഴിഞ്ഞ തവണ 497 വോട്ടിന്റെ മാത്രം ലീഡ് നേടിയിരുന്ന യു.ഡി.എഫ് ഇക്കുറി 5467 വോട്ടിന്റെ ലീഡാണ് കുന്ദമംഗലം നേടിക്കൊടുത്തത്. 5000ത്തോളം വോട്ട് അധികമായി യു.ഡി.എഫിന് ലഭിച്ചു. അതായത് കുന്ദമംഗലം പഞ്ചായത്തിൽ യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ 5000ത്തോളം വോട്ട് കൂടുതൽ ലഭിച്ചപ്പോൾ ഒളവണ്ണ പഞ്ചായത്തിൽ എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ 6000ലേറെ വോട്ട് കുറഞ്ഞുതുമാണ് യു.ഡി.എഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററുടെ 13313 വോട്ടിന്റെ വലിയ ജയം നേടാൻ കഴിഞ്ഞത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ 27000ലേറെ വോട്ട് നേടിയ എൻ.ഡി.എ ഇത്തവണ 35035 വോട്ട് നേടി 7000ലധികം വോട്ടുകൾ വർധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:olavannaLDFLatest NewsKerala Assembly Election 2026
News Summary - LDF loses in CPM power bank Olavanna
Next Story