അടിസ്ഥാന വികസന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനാണ് കിഫ്ബി പദ്ധതി വഴിയൊരുക്കിയിട്ടുള്ളത്. എല്ലാ മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങൾക്കാണ് കുന്ദമംഗലം മണ്ഡലം സാക്ഷ്യം വഹിക്കുന്നതെന്ന് കുന്ദമംഗലം എം.എൽ.എ പി.ടി.എ. റഹീം.
കുന്ദമംഗലംമണ്ഡലത്തിൽ 257.55 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. പുറമെ 120 കോടി രൂപയുടെ പ്രവൃത്തികൾ സാങ്കേതിക, ഭരണാനുമതികൾ കാത്തിരിക്കുകയാണ്.
വൈദ്യുതി മേഖലയിലും റോഡ്, സ്കൂൾ കെട്ടിട നിർമാണ മേഖലയിലുമാണ് പ്രവൃത്തികൾ നടക്കുന്നത്.കിഫ്ബിയുടെ പ്രസ്റ്റീജ് പദ്ധതിയാണ്162 കോടി രൂപ ചെലവിൽ കുന്ദമംഗലം അങ്ങാടിക്ക് സമീപം ദ്രുതഗതിയിൽ നിർമാണം നടന്ന് കൊണ്ടിരിക്കുന്ന 220 കെ.വിഗ്യാസ് ഇൻസുലേറ്റഡ് വൈദ്യുതി സബ് സ്റ്റേഷൻ.
36 കോടി രൂപ ചെലവിൽ നിർമാണം നടന്ന് കൊണ്ടിരിക്കുന്ന താമരശ്ശേരി - വരട്ടിയാക്ക് - സി.ഡബ്ളിയു.ആർ.ഡി.എം.റോഡ് വികസന പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിപിച്ച് കൊണ്ട് ചാലിയാർ പുഴക്ക് കുറുകെ മാവൂരിനടുത്ത് കൂളിമാട് കടവിൽ പാലം നിർമാണം പുരോഗമിച്ച് കൊണ്ടിരിക്കയാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.