Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightകേരള ടീം സെലക്ഷൻ...

കേരള ടീം സെലക്ഷൻ ട്രയൽസ്: വോളി പ്രേമികൾക്ക് ആവേശമായി

text_fields
bookmark_border
കേരള ടീം സെലക്ഷൻ ട്രയൽസ്: വോളി പ്രേമികൾക്ക് ആവേശമായി
cancel
camera_alt

കാരന്തൂർ പാറ്റേൺ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന സീനിയർ പുരുഷവിഭാഗം വോളിബാൾ ട്രയൽസിൽ നിന്ന്

കു​ന്ദ​മം​ഗ​ലം: സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ബാ​ൾ പു​രു​ഷ-​വ​നി​ത ടീം ​അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ട്ര​യ​ൽ​സ് ക​ളി​യാ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​യി. കാ​ര​ന്തൂ​ർ പാ​റ്റേ​ൺ ഗ്രൗ​ണ്ടി​ലാ​ണ് ശ​നി​യാ​ഴ്ച ട്ര​യ​ൽ​സ് ന​ട​ന്ന​ത്. ഒ​ഡി​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള പു​രു​ഷ-​വ​നി​ത വോ​ളി ടീ​മി​നെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ ട്ര​യ​ൽ​സി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്താ​തെ ന​ട​ന്ന ട്ര​യ​ൽ​സി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​ൽ മു​ൻ നി​ര താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്ന് കെ.​എ​സ്.​ഇ.​ബി താ​ര​ങ്ങ​ളും കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ നി​ന്ന് കേ​ര​ള പൊ​ലീ​സ് താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്തു. നി​ല​വി​ലെ ദേ​ശീ​യ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള വ​നി​ത ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി ക​ളി​ച്ച് പ​രി​ച​യ​മു​ള്ള​വ​രാ​ണ്.

എ​ന്നാ​ൽ പു​രു​ഷ ടീം ​ട്ര​യ​ൽ​സി​ന് മു​ൻ​നി​ര കേ​ര​ള താ​ര​ങ്ങ​ൾ എ​ത്താ​ത്ത​ത് കാ​ണി​ക​ളെ നി​രാ​ശ​രാ​ക്കി. എ​റ​ണാ​കു​ള​ത്തെ ബി.​പി.​സി.​എ​ല്ലി​ൽ നി​ന്നും മ​റ്റ് ക്ല​ബു​ക​ളി​ൽ നി​ന്നു​മു​ള്ള താ​ര​ങ്ങ​ളെ​ല്ലാം പ്രോ ​വോ​ളി ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​യ​തി​നാ​ൽ എ​ത്തി​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച രാ​വി​ലെ തു​ട​ങ്ങി​യ ട്ര​യ​ൽ​സ് വൈ​കീ​ട്ടാ​ണ് അ​വ​സാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volleyballKerala TeamSelection Trial
News Summary - Kerala Team Selection Trials
Next Story