ആരോഗ്യ വിഭാഗം പരിശോധന; നാല് സ്ഥാപനങ്ങൾക്ക് പിഴ
text_fieldsചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ
നേതൃത്വത്തിൽ പരിശോധന നടത്തുന്നു
കുന്ദമംഗലം: പാഴൂർ, കൂളിമാട്, മുന്നൂർ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച നാല് സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കി.
ഹോട്ടൽ, ബേക്കറി, കൂൾബാർ, അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളും തരം തിരിക്കാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞ സ്ഥാപനത്തിൽനിന്നും പിഴയീടാക്കി.
പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത കടകളിൽനിന്നും പിഴയീടാക്കി. പരിശോധനക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ. അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.

