Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKunnamangalamchevron_rightആദിവാസി ഊരിൽ...

ആദിവാസി ഊരിൽ ഓണക്കിറ്റും പുസ്തകങ്ങളുമായി പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ്

text_fields
bookmark_border
ആദിവാസി ഊരിൽ ഓണക്കിറ്റും പുസ്തകങ്ങളുമായി പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ്
cancel
camera_alt

ആ​ദി​വാ​സി ഊ​രി​ൽ ഓ​ണ​ക്കി​റ്റും പു​സ്ത​ക​ങ്ങ​ളും ന​ൽ​കു​ന്ന

പ​രി​പാ​ടി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് അ​ഡ്വ. പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

കു​ന്ദ​മം​ഗ​ലം: വ​യ​നാ​ട്ടി​ലെ നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​യോ​ട് കോ​ളി​മൂ​ല ആ​ദി​വാ​സി ഊ​രി​ലെ 57 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കി​റ്റും അ​വി​ട​ത്തെ സാ​മൂ​ഹി​ക പ​ഠ​ന​മു​റി​യി​ൽ വാ​യ​ന​ശാ​ല സ്ഥാ​പി​ക്കാ​നാ​യി ഷെ​ൽ​ഫും പു​സ്ത​ക​ങ്ങ​ളും എ​ത്തി​ച്ചു​ന​ൽ​കി പെ​രി​ങ്ങൊ​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ.​എ​സ്.​എ​സ് യൂ​നി​റ്റ്. പ​തി​നാ​ല് ഐ​റ്റം ഉ​ൾ​പ്പെ​ടു​ന്ന എ​ഴു​നൂ​റ് രൂ​പ​യു​ടെ ഓ​ണ​ക്കി​റ്റാ​ണ് ന​ൽ​കി​യ​ത്.

കു​ട്ടി​ക​ൾ വീ​ടു​ക​ൾ ക​യ​റി ശേ​ഖ​രി​ച്ച പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ​ക്കൊ​പ്പം പ​തി​നാ​യി​രം രൂ​പ​യു​ടെ പു​തി​യ പു​സ്ത​ക​ങ്ങ​ളും പു​സ്ത​ക ഷെ​ൽ​ഫും ഒ​പ്പം ന​ൽ​കി. ഊ​രു മൂ​പ്പ​ന് കു​ട്ടി​ക​ൾ ഓ​ണ​ക്കോ​ടി​യും ന​ൽ​കി. അ​വി​ട​ത്തെ സാ​മൂ​ഹി​ക പ​ഠ​ന​മു​റി​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് വ​ള​ന്റി​യ​ർ​മാ​ർ മ​ട​ങ്ങി​യ​ത്. സ്ക്രാ​പ്പ് ച​ല​ഞ്ചും നൂ​റു രൂ​പ ച​ല​ഞ്ചും ന​ട​ത്തി സ്വ​രൂ​പി​ച്ച പൈ​സ​യും മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് വ​ത്ത​ക്കാ​വെ​ള്ള​ത്തി​നും സ​ർ​ബ​ത്തി​നു​മാ​യി ഇ​ട്ട ക​ട​യി​ൽ നി​ന്നു കി​ട്ടി​യ ലാ​ഭ​വു​മാ​ണ് പ​രി​പാ​ടി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്.

‘സ്നേ​ഹ​യാ​ത്ര’​യു​ടെ ഫ്ലാ​ഗ് ഓ​ഫ് അ​ഡ്വ. പി.​ടി.​എ. റ​ഹിം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് പി. ​റ​ഷീ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് വി.​പി. ലെ​നീ​ഷ്, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ ശ​ബ​രി മു​ണ്ട​ക്ക​ൽ, ആ​ർ.​വി. ജാ​ഫ​ർ, പ്രി​ൻ​സി​പ്പ​ൽ ഇ. ​സി​ന്ധു, എ​ൻ.​എ​സ്.​എ​സ് ക്ല​സ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​ല്ലി ബി. ​കൃ​ഷ്ണ​ൻ, പി.​കെ. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ര​തീ​ഷ് ആ​ർ. നാ​യ​ർ സ്വാ​ഗ​ത​വും വ​ള​ന്റി​യ​ർ ലീ​ഡ​ർ പി.​കെ. അ​മാ​ൻ അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഊ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക അ​മ്മി​ണി വ​യ​നാ​ട്, പെ​രി​ങ്ങൊ​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​മാ​രാ​യ സി​നി സൂ​സ​ൻ മ​ത്താ​യി, എ.​എം. ദീ​പ, എ​സ്.​ടി പ്ര​മോ​ട്ട​ർ എ​ൻ.​വി. വി​ഷ്ണു, ഊ​രു​മൂ​പ്പ​ൻ വെ​ള്ളി, ക​മ്യൂ​ണി​റ്റി ലീ​ഡ​ർ കു​ഞ്ഞ​മ്മ, സാ​മൂ​ഹി​ക പ​ഠ​ന കേ​ന്ദ്രം അ​ധ്യാ​പി​ക​മാ​രാ​യ കെ.​എ​സ്. സു​ധി​ഷ്ണ, മ​ഞ്ജു, ജി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​ള​ന്റി​യ​ർ ലീ​ഡ​ർ​മാ​രാ​യ പി. ​ശ്രേ​യ, മു​ഹ​മ്മ​ദ് നാ​സി​ൽ, പി. ​നി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal villageonam kitGovt. Peringolam Higher Secondary NSS Unit
News Summary - Govt. Peringolam Higher Secondary NSS Unit with onam kit and books in tribal village
Next Story