പുഴയിൽ മാലിന്യം തള്ളി; ആരോഗ്യ വിഭാഗം പരിശോധന നടത്തി
text_fieldsപുള്ളന്നൂർ കല്ലുംപുറം മൊയോട്ട കടവിൽ മാലിന്യം തള്ളിയ പുഴയിൽ ആരോഗ്യ വിഭാഗം
അധികൃതർ തോണിയിൽ പരിശോധനക്കൊരുങ്ങുന്നു
കുന്ദമംഗലം: പുള്ളന്നൂർ കല്ലുംപുറം മൊയോട്ട കടവിൽ മത്സ്യ കച്ചവടക്കാരൻ മാലിന്യം തള്ളിയതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കൊടുവള്ളി നഗരസഭ ആരോഗ്യ വിഭാഗവും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗവും പരിശോധന നടത്തി.
ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. സുധിർ, കെ.പി. അബ്ദുൽ ഹക്കിം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മാലിന്യം തള്ളിയ സ്ഥലം സംഘം പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും മാലിന്യം തള്ളുന്നയാളെ കണ്ടെത്താൻ സഹായിച്ചു. എൻ.ഐ.ടിയുടേതുൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഈ ഭാഗത്താണ്.

