Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാര​െൻറ പണം കവർന്നു; ഒരാൾ പിടിയിൽ

text_fields
bookmark_border
കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാര​െൻറ പണം കവർന്നു; ഒരാൾ പിടിയിൽ
cancel

കുന്ദമംഗലം: കാറിലെത്തിയ നാലംഗ സംഘം ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി പണം കവർന്നു. സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. കൊടുവള്ളി കിഴക്കോത്ത് അബ്​ദുൽ നാസറി​െൻറ 19,000 രൂപയാണ് അപഹരിച്ചത്.

ആലപ്പുഴ മണ്ണാഞ്ചേരി ആപ്പോരുവിൽ രാജേഷ് (36) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് കുന്ദമംഗലം അങ്ങാടിക്കടുത്ത് എം.എൽ.എ റോഡിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാസറിനെ, പിന്നാലെയെത്തിയ കാറിലുള്ളവർ തടഞ്ഞുനിർത്തി കത്തികാട്ടി പണം തട്ടിയെടുക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് ഒരാളെ പിടികൂടിയത്.

സംഘത്തിലെ രക്ഷപ്പെട്ടവർക്കുവേണ്ടി കുന്ദമംഗലം എസ്.ഐ ശ്രീജിത്തി​െൻറ നേതൃത്വത്തിൽ ഉൗർജിതമായ അന്വേഷണം നടക്കുന്നു. നിരവധി കേസിലെ പ്രതിയാണ് പിടിയിലായതെന്ന് അറിയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gang robbed biker of money; One arrested
Next Story